---
title: "നെസ്റ്റോ ഈസി ഉദ്ഘാടനം ചെയ്തു: ഷോപ്പിംഗ് ഇനി കക്കട്ടില്‍ "
english_title: "Nesto Easy Launched: Shopping is now at Kakat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160930/nesto-easy-launched-shopping-is-now-at-kakat"
published_at: "2023-11-09T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d14778e42f_000_9_APPOLA_-_9.JPG"
keywords: []
---

# നെസ്റ്റോ ഈസി ഉദ്ഘാടനം ചെയ്തു: ഷോപ്പിംഗ് ഇനി കക്കട്ടില്‍ 

> **Lead Summary:** **കുറ്റ്യാടി: **22000 സ്‌ക്വയര്‍ ഫീറ്റില്‍ നെസ്റ്റോ ഈസിയുടെ വിശാലമായ ഔട്ട്‌ലെറ്റ് ആണ് കക്കട്ടിലിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തനമാരംഭിച്ചു. . കക്കട്ടിലും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് വൈവിധ്യവും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

## Article Content

**കുറ്റ്യാടി: **22000 സ്‌ക്വയര്‍ ഫീറ്റില്‍ നെസ്റ്റോ ഈസിയുടെ വിശാലമായ ഔട്ട്‌ലെറ്റ് ആണ് കക്കട്ടിലിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തനമാരംഭിച്ചു. . കക്കട്ടിലും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് വൈവിധ്യവും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മികച്ച ഓഫറുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും നെസ്റ്റോയെ വേറിട്ടതാക്കുന്നു. ദൈനംദിന അവശ്യവസ്തുക്കള്‍, ഫാം ഫ്രഷ് പച്ചക്കറികള്‍, ഫ്രൂട്ടുകള്‍, ബേക്കറി ഐറ്റംസ്, മത്സ്യം, മാംസം, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴിയില്‍ ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് സുഖമായി ഷോപ്പിംഗ് നടത്താനും ആവശ്യമുള്ളത് എളുപ്പത്തില്‍ കണ്ടെത്താനും കഴിയുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള വിശാലമായ ഷോപ്പിംഗ് സ്പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കൂടാതെ, വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. എല്ലാ സന്ദര്‍ശകര്‍ക്കും തടസ്സരഹിതവും മനോഹരവുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലാണ് സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരിചയ സമ്പന്നരായ ജീവനക്കാര്‍ എല്ലായ്‌പ്പോഴും ഉപഭോക്താക്കളെ സഹായിക്കാന്‍ തയ്യാറായുണ്ട്. നെസ്റ്റോ മാനേജിങ് ഡയറക്ടര്‍ കെ.പി ജമാല്‍, കെ മാള്‍ പ്രോപ്പ്രൈറ്റര്‍ കണ്ടോത്ത് കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ഔട്ട്‌ലെറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

നെസ്റ്റോ ഡയറക്ടര്‍മാരായ ആസിഫ് കെ.പി, മുനീര്‍ പാലൊള്ളതില്‍ തുടങ്ങിയവരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നെസ്റ്റോ ഈസി ഔട്ട്ലെറ്റ് അതിന്റെ ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച ഗുണനിലവാരവും മറ്റെങ്ങുമില്ലാത്ത വിലക്കുറവുമാണ് നെസ്റ്റോ വാഗ്ദാനം ചെയ്യുന്നതെന്ന് ഓപ്പറേഷന്‍ മാനേജര്‍ സൈനുദ്ധീന്‍ പറഞ്ഞു. റീട്ടയ്ല്‍ ഷോപ്പിംഗ് രംഗത്ത് കെ മാളിലെ നെസ്റ്റോ ഈസി ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കക്കട്ടിലിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്നും ഗ്രാമപ്രദേശത്തുള്ളവര്‍ക്ക് അന്താരാഷ്ട്ര നിലവിവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ നെസ്റ്റോക്ക് കഴിയുമെന്നും കെ മാള്‍ പ്രോപ്പറേറ്റര്‍ കണ്ടോത്ത് കുമാരന്‍ വ്യക്തമാക്കി.

മലയാളികള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം തീര്‍ത്ത നെസ്റ്റോ കക്കട്ടിലും അതിന്റെ പ്രൗഢിയോടെ മുന്നോട്ട് പോകുമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുമെന്നും നെസ്റ്റോ ഇന്ത്യയുടെ ഫിനാന്‍സ് മാനേജര്‍ കുഞ്ഞബ്ദുല്ല പറഞ്ഞു

ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ സജ്ജമാക്കിയ കെ മാളില്‍ നെസ്റ്റോയുടെ വരവ് വലിയ വിജയമാണെന്നും രണ്ട് മാസത്തിനുള്ളില്‍ മാളിന്റെ പ്രവര്‍ത്തനം പൂര്‍ണമാകുമെന്നും ആര്‍ക്കിടെക്ട് റഫീഖ് ഡിസൈന അസോസിയേറ്റ് അറിയിച്ചു.

അവിശ്വസനീയമായ ഓഫറുകളും ഷോപ്പിംഗ് സാധ്യതകളുടെ അന്താരാഷ്ട്ര നിലവാരവും അനുഭവിച്ചറിയാന്‍ നാട്ടുകാര്‍ക്കിനി ഇനി കക്കട്ടില്‍ കെ മാളിലുള്ള നെസ്റ്റോ ഈസി ഔട്ട്ലെറ്റ് സന്ദര്‍ശിക്കാം. ഓഫറുകള്‍ അറിയുന്നതിനായി 8089 781 555 എന്ന നമ്പറില്‍ വാട്ട് സാപ്പ് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160930/nesto-easy-launched-shopping-is-now-at-kakat)