---
title: "ആയുര്‍വേദ ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മുതുകാട് നരേന്ദ്രദേവ് കോളനി "
english_title: "Narendradev Colony, Mutukad, organized a medical camp on Ayurveda Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161173/narendradev-colony-mutukad-organized-a-medical-camp-on-ayurveda-day"
published_at: "2023-11-10T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e51d2b4223_000_9_APPOLA_-_9.JPG"
keywords: []
---

# ആയുര്‍വേദ ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മുതുകാട് നരേന്ദ്രദേവ് കോളനി 

> **Lead Summary:** **പെരുവണ്ണാമൂഴി: **മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ പേരാമ്പ്ര എരിയ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ , ഗവ: ആയുര്‍വേദ ഡിസ്പന്‍സറി ചെമ്പനോട, ആയുര്‍വേദ കോ-ഓപ്പററ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് നടത്തി.

## Article Content

**പെരുവണ്ണാമൂഴി: **മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ പേരാമ്പ്ര എരിയ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ , ഗവ: ആയുര്‍വേദ ഡിസ്പന്‍സറി ചെമ്പനോട, ആയുര്‍വേദ കോ-ഓപ്പററ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് നടത്തി.

മെഡിക്കല്‍ ക്യാമ്പ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആയുര്‍വേദ ദിനത്തിന്റെ ഭാഗമായി ഔഷധതൈ നടീലും നിര്‍വ്വഹിച്ചു.

ആരോഗ്യകരമായ ആഹാരം എന്ന വിഷയത്തെ കുറിച്ച് ഡോ: അമൃത പദ്മകുമാര്‍ ബോധവല്‍കരണ ക്ലാസ്സ് എടുത്തു. ഗവ: ആയുര്‍വേദ ഡിസ്പന്‍സറി ചെമ്പനോട സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സീന ബി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നുമ്മല്‍ , ഊരുമൂപ്പന്‍ ചന്തു , ശശി അമ്പലകുന്ന്, കെ.കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. നീതു , ഡോ.. ജസ്ല , ഡോ. ശരണ്യ എന്നിവര്‍ പങ്കെടുത്തു.

എഎംഎഐ പേരാമ്പ്ര ഏരിയ സെക്രട്ടറി എം.എ ഷീന സ്വാഗതവും, ഡോ: മേനക നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 70 ഓളം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. പേരാമ്പ്ര താജ് ലാബ് രക്ത പരിശോധ നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161173/narendradev-colony-mutukad-organized-a-medical-camp-on-ayurveda-day)