---
title: "മുഹൈസ് ഫൗണ്ടേഷന്‍ സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പ് "
english_title: "Muhais Foundation Free Kidney Diagnosis Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161187/muhais-foundation-free-kidney-diagnosis-camp"
published_at: "2023-11-10T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e601287574_000_9_APPOLA_-_9.JPG"
keywords: []
---

# മുഹൈസ് ഫൗണ്ടേഷന്‍ സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പ് 

> **Lead Summary:** ** വെള്ളിയൂര്‍: **മുഹൈസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തണല്‍ വടകരയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നു.

## Article Content

** വെള്ളിയൂര്‍: **മുഹൈസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തണല്‍ വടകരയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നു.

നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടി ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും.

അഞ്ഞൂറ് പേര്‍ക്ക് രോഗനിര്‍ണയം നടത്താനുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ഡോ.മുഹമ്മദ് അഷ്‌റഫ് ,ഡോ.മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.

രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക. നസീര്‍ നൊച്ചാട് 9446833 226.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161187/muhais-foundation-free-kidney-diagnosis-camp)