---
title: "പുറക്കാമല സംരക്ഷികാനായി നാട്ടുകാര്‍ കൈപ്പിടിച്ചുമുന്നോട്ട്."
english_title: "The natives joined hands to protect Purakamala."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161190/the-natives-joined-hands-to-protect-purakamala"
published_at: "2023-11-10T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e5e3d8c1bb_paadam_water_marke.jpg"
keywords: []
---

# പുറക്കാമല സംരക്ഷികാനായി നാട്ടുകാര്‍ കൈപ്പിടിച്ചുമുന്നോട്ട്.

> **Lead Summary:** **മേപ്പയ്യൂര്‍: **പുറക്കാമല സംരക്ഷികാനായി നാട്ടുകാര്‍ കൈപ്പിടിച്ചുമുന്നോട്ട്. മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജൈവ വൈവിധ്യ കലവറയാണ് പുറക്കാമല .

## Article Content

**മേപ്പയ്യൂര്‍: **പുറക്കാമല സംരക്ഷികാനായി നാട്ടുകാര്‍ കൈപ്പിടിച്ചുമുന്നോട്ട്. മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജൈവ വൈവിധ്യ കലവറയാണ് പുറക്കാമല .

വലിയ പാറക്കൂട്ടങ്ങളും പാറക്കൂട്ടങ്ങള്‍ക്കിടയിലായി മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ചെറിയ ജലാശയങ്ങളും , മലഞ്ചരിവിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വളരുന്ന തെങ്ങ് അടക്കമുള്ള ഫലവൃക്ഷങ്ങളും , പാറകള്‍ക്കിടയിലും ചരിവിലും വളരുന്ന അസംഖ്യം ഔഷധ സസ്യങ്ങളും , കാട്ടുമരങ്ങളും , കാടിനുള്ളിലെ ആയിരക്കണക്കിന് ജീവികളും മലയുടെ മുകള്‍ത്തട്ടില്‍ നിരപ്പായ കളരിയും പുറക്കാമലയെ തികച്ചും വ്യത്യസ്തമായ ആവാസ വ്യവസ്ഥയാക്കി മാറ്റുന്നു.

ഇന്ന് പുറക്കാമല ഭീഷണി നേരിടുകയാണ്. മലയിലെ കല്ലും മണ്ണും ഒന്നാകെ ഇളക്കി കൊണ്ടുപോകാന്‍ സാധ്യതയേറുന്നു.ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്. ജീവജലത്തിനും മണ്ണിനും ജീവനും വേണ്ടിയുള്ള മനുഷ്യന്റെ തികച്ചും ന്യായമായ ആവശ്യപ്പെടല്‍. പുറക്കാമല സംരക്ഷിക്കുക ക്വോറിമാഫിയാസംഘത്തില്‍ പെട്ടിരിക്കുന്നു പുറക്കാമലയെ സംരക്ഷിക്കാം നാട്ടുകാര്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. 2023 നവംബര്‍ 13 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മണക്കപ്പുറം മുക്കില്‍ വെച്ച് പുറക്കാമല തകര്‍ത്തുതരിപ്പണ മാക്കുന്നതിനെതിരെ പ്രേതിഷേധം.

നാടിന്റെ ജലസ്രോത സ്സായി തലഉയര്‍ത്തി നില്‍ക്കുന്ന പുറക്കാമല സംരക്ഷിക്കാന്‍ നാട്ടുകാര്‍ ഒത്തുചേരുകയാണ്. രണ്ട് കുടിവെള്ള പദ്ധതികളുടെ പ്രധാനകേന്ദ്രമായി കേടുകൂടാതെ പു റക്കാമല നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. മേപ്പയ്യൂര്‍- ചെറുവണ്ണൂര്‍ പഞ്ചാ യത്തുകളിലെ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ബഹുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കും. നാല് മണിക്ക് നാറാണത്ത് മുക്കില്‍ നിന്നും പ്രകടന മായി ആരംഭിച്ച് കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ സംഗമിക്കുന്ന പ്രതിഷേധ സംഗമംഅവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161190/the-natives-joined-hands-to-protect-purakamala)