---
title: "പേരാമ്പ്രയില്‍ വന്‍ എംഡിഎംഎ വേട്ട "
english_title: "Massive MDMA hunt in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161207/massive-mdma-hunt-in-perambra"
published_at: "2023-11-10T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e719e6b3cb_1_amdma.jpg"
keywords: []
---

# പേരാമ്പ്രയില്‍ വന്‍ എംഡിഎംഎ വേട്ട 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. കോഴിക്കോട് സ്വദേശികളായ മാവൂര്‍ ചെറൂപ്പ പാറയില്‍ കുട്ടന്റെ് മകന്‍ ലാല്‍, ചേവായൂര്‍ പിലാശ്ശേരി പറമ്പ് സോപാനം അനില്‍കുമാറിന്റെ മകന്‍ ആകാശ് എന്നിവരെ പൊലീസ് പിടികൂടി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. കോഴിക്കോട് സ്വദേശികളായ മാവൂര്‍ ചെറൂപ്പ പാറയില്‍ കുട്ടന്റെ് മകന്‍ ലാല്‍, ചേവായൂര്‍ പിലാശ്ശേരി പറമ്പ് സോപാനം അനില്‍കുമാറിന്റെ മകന്‍ ആകാശ് എന്നിവരെ പൊലീസ് പിടികൂടി.

പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞി മോയിന്‍ കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്രയിലെ ഒരു സ്വകാര്യ ലോഡ്ജ് റൂമില്‍ എംഡിഎംഎ ഉപയോഗിക്കുന്നതായ വിവരം ലഭിച്ചതില്‍ പേരാമ്പ്ര എസ്‌ഐ ജിതിന്‍ വാസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്.

യുവാക്കളില്‍ നിന്നും 2.940 ഗ്രാം.. എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.

റെയ്ഡില്‍ സ്‌ക്വാഡംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനീഷ്, മുനീര്‍, ഷാഫി, സിഞ്ചു ദാസ്, ജയേഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161207/massive-mdma-hunt-in-perambra)