---
title: "കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇന്ന്  മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍"
english_title: "Today Pothichor under the leadership of the Maypayur South Regional Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16134/today-pothichor-under-the-leadership-of-the-maypayur-south-regional-committee"
published_at: "2021-12-15T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b973374fe4b_kk.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇന്ന്  മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍

> **Lead Summary:** ** മേപ്പയ്യൂര്‍: **കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ല കമ്മറ്റിയുടെ ഹൃദയപൂര്‍വ്വം പരിപാടിയില്‍ ഇന്ന് മേപ്പയൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തി.

## Article Content

** മേപ്പയ്യൂര്‍: **കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ല കമ്മറ്റിയുടെ ഹൃദയപൂര്‍വ്വം പരിപാടിയില്‍ ഇന്ന് മേപ്പയൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തി.

സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. മേഖലയിലെ 20 യൂണിറ്റുകളിലെ വീടുകളില്‍ നിന്നും ശേഖരിച്ച 5553 പൊതിച്ചോറുകളാണ് ഇന്ന് വിതരണം ചെയ്തത്.

ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ഏ.സി അനൂപ്, എന്‍.പി ശോഭ,ബ്ലോക്ക് മെമ്പര്‍ ഏ.പി. രമ്യ, മേഖല സെക്രട്ടറി സി.കെ. ധനേഷ്, പ്രസിഡന്റ് അമല്‍ ആസാദ്, ട്രഷറര്‍ കെ.എം. ലിഗിത്ത്, മേഖല കമ്മറ്റി അംഗങ്ങളായ എന്‍. ലിജീഷ്, എസ്.കെ. ശ്രീലേഷ്, പി. പ്രശാന്ത്, വി.പി. ബിജിത്ത്, ഫെബിന്‍ ലാല്‍, വി.എം. സബിത, എസ്.ബി. നിവേദ്, അനുരൂപ്, അനുപം ചന്ദ്, അരുണ്‍ലാല്‍, വി.എം. ദിപീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16134/today-pothichor-under-the-leadership-of-the-maypayur-south-regional-committee)