---
title: "കണ്ണമ്പത്ത് എല്‍പി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി "
english_title: "Kannambath LP School won the overall championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161380/kannambath-lp-school-won-the-overall-championship"
published_at: "2023-11-11T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f671f3b079_1_kannambath.jpg"
keywords: []
---

# കണ്ണമ്പത്ത് എല്‍പി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്ത് തല സ്‌കൂള്‍ കലാമേള സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്ത് തല സ്‌കൂള്‍ കലാമേള സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

കണ്ണമ്പത്ത് എല്‍.പി സ്‌കൂള്‍ 49 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ജിഎല്‍പി സ്‌കൂള്‍ പുറ്റാട് റണ്ണറപ്പ് നേടി.

ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭ ശങ്കര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, ധനകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ്, വാര്‍ഡ് അംഗം ഷിനി ടിവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161380/kannambath-lp-school-won-the-overall-championship)