---
title: "ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടന്നു"
english_title: "A free Ayurvedic medical camp and medicine distribution was held at Avala."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161437/a-free-ayurvedic-medical-camp-and-medicine-distribution-was-held-at-avala"
published_at: "2023-11-11T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f9c0dcf8e8_ayurvedham.jpg"
keywords: []
---

# ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടന്നു

> **Lead Summary:** **ചെറുവണ്ണൂര്‍:** ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ആവള സൗഹാര്‍ദ്ദ സ്വയം സഹായ സംഘത്തിന്റെയും അശ്വതി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്, ഗവ: ആയുര്‍വേദാശുപത്രി , ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചത്.

ആവള ബ്രദേഴ്‌സ് കലാസമിതിയില്‍ നടന്ന പരിപാടി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വിജയന്‍ ആവള അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ സുഗേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഏ .കെ ഉമ്മര്‍ എം.എം രഘുനാഥ് ഷോഭിഷ് , ഷിജിന്‍, കുഞ്ഞിക്കേളപ്പന്‍ , കുഞ്ഞമ്മദ് മലയില്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ മലയില്‍ സ്വാഗതവും പ്രസന്ന നന്ദിയും പറഞ്ഞു.

150 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഡോക്ടര്‍മാരായ ദര്‍ശന,നിത്യ, ആര്യ,അമൃത, ആര്‍ദ്ര, അഞ്ജന, സുഗേഷ് കുമാര്‍, ഷിജിന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161437/a-free-ayurvedic-medical-camp-and-medicine-distribution-was-held-at-avala)