---
title: "ജനശ്രീ സുസ്ഥിരവികസന മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ ക്യാമ്പ് എക്‌സികുട്ടീവ് "
english_title: "Janashree Sustainable Development Mission Perampra Block Union Camp Executive"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161567/janashree-sustainable-development-mission-perampra-block-union-camp-executive"
published_at: "2023-11-12T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655093c71645a_000_9_APPOLA_-_9.JPG"
keywords: []
---

# ജനശ്രീ സുസ്ഥിരവികസന മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ ക്യാമ്പ് എക്‌സികുട്ടീവ് 

> **Lead Summary:** **പേരാമ്പ: **ജനശ്രീ സുസ്ഥിരവികസന മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ ക്യാമ്പ് എക്‌സികുട്ടീവ് സംഘടിപ്പിച്ചു. കടിയങ്ങാട് പാലം ആക്ടീവ് മെട്രോ പ്രോഗ്രാം സെന്ററില്‍ നടക്കുന്ന ക്യാമ്പ് ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍ സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ: **ജനശ്രീ സുസ്ഥിരവികസന മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ ക്യാമ്പ് എക്‌സികുട്ടീവ് സംഘടിപ്പിച്ചു. കടിയങ്ങാട് പാലം ആക്ടീവ് മെട്രോ പ്രോഗ്രാം സെന്ററില്‍ നടക്കുന്ന ക്യാമ്പ് ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍ സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു.

ജനശ്രീ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ കെ.കെ വിനോദന്‍ അധ്യക്ഷത വഹിച്ചു. ആഗസ്ത് 20 ന് ജനശ്രീ നടത്തിയ ലഹരിയില്ലാത്ത പുലരി ഗ്യഹസദസ്സുകളുടെ ഉദ്ഘാടനവും , പ്രതിജ്ഞയും നടത്തിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

ജനശ്രീ ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിജു കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം, ജനശ്രീ ബ്ലോക്ക് കോ ഓഡിനേറ്റര്‍ വി. കണാരന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍.എസ് നിധീഷ് സ്വാഗതവും ട്രഷറര്‍ സെമിലി സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161567/janashree-sustainable-development-mission-perampra-block-union-camp-executive)