---
title: "ചില്‍ഡ്രന്‍സ് ഷോര്‍ട്ട് ഫിലിം എക്‌സലന്‍സ് അവാഡ് എളമ്പുലാശ്ശേരി സ്‌കൂളിന്റെ ചോദ്യത്തിന് "
english_title: "Children's Short Film Excellence Awad Elampulassery School Question"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161619/childrens-short-film-excellence-awad-elampulassery-school-question"
published_at: "2023-11-12T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550cabe45c0b_000_9_APPOLA_-_9.JPG"
keywords: []
---

# ചില്‍ഡ്രന്‍സ് ഷോര്‍ട്ട് ഫിലിം എക്‌സലന്‍സ് അവാഡ് എളമ്പുലാശ്ശേരി സ്‌കൂളിന്റെ ചോദ്യത്തിന് 

> **Lead Summary:** **കോഴിക്കോട്:** 2023 ലെ സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാഡമിയുടെ ചില്‍ഡ്രന്‍സ് ഷോര്‍ട്ട് ഫിലിമിനുളള എക്‌സലന്‍സ് അവാഡ് തേഞ്ഞിപ്പലം എളമ്പുലാശ്ശേരി സ്‌കൂള്‍ നിര്‍മ്മിച്ച് 'ചോദ്യം 'എന്ന ഹൃസ്വ സിനിമ അര്‍ഹമായി.

## Article Content

**കോഴിക്കോട്:** 2023 ലെ സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാഡമിയുടെ ചില്‍ഡ്രന്‍സ് ഷോര്‍ട്ട് ഫിലിമിനുളള എക്‌സലന്‍സ് അവാഡ് തേഞ്ഞിപ്പലം എളമ്പുലാശ്ശേരി സ്‌കൂള്‍ നിര്‍മ്മിച്ച് 'ചോദ്യം 'എന്ന ഹൃസ്വ സിനിമ അര്‍ഹമായി.

ബാലുശ്ശേരികാരനും അധ്യാപകനുമായ ദിലീപ് ഹരിതമാണ് ഇതിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. എളിമ്പുലാശ്ശേരി സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമാണ് ഈ ഹൃസ്വ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഒന്നാം ക്ലാസുകാരിയായ ഒരു കുട്ടി തന്റെ അധ്യാപകനോട് ചോദിച്ച ഒരു ചോദ്യത്തിന് ഈ സമൂഹം തന്നെ ഉത്തരം പറയേണ്ട കഥാതന്തുവാണ് ഈ ഹൃസ്വ സിനിമയിലൂടെ പറയുന്നത് .

മലബാര്‍ സൗഹൃദവേദിയുടെ ഏറ്റവും നല്ല ക്യാമ്പസ് ഫിലിമായും 'ചോദ്യം '' തെരെഞ്ഞെടുത്തിട്ടുണ്ട്. നവംമ്പര്‍ 20-ന് തിരുവനന്തപുരത്ത് ഭാരത് ഭവനിലില്‍ വെച്ചാണ് എക്‌സലന്‍സ് അവാര്‍ഡ് ദാനം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161619/childrens-short-film-excellence-awad-elampulassery-school-question)