---
title: "ആവളയുടെ പാരമ്പര്യ വൈദ്യന്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദരവ് "
english_title: "Avala traditional healer EC Sreedharan Nambiar honored by Indian National Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161620/avala-traditional-healer-ec-sreedharan-nambiar-honored-by-indian-national-congress"
published_at: "2023-11-12T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550ce501b6bb_000_9_APPOLA_-_9.JPG"
keywords: []
---

# ആവളയുടെ പാരമ്പര്യ വൈദ്യന്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദരവ് 

> **Lead Summary:** **ചെറുവണ്ണൂര്‍:** ദേശീയ ആയുര്‍വേദ ദിനത്തില്‍ ആവളയുടെ പാരമ്പര്യ വൈദ്യന്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്‌നേഹാദരം.

## Article Content

**ചെറുവണ്ണൂര്‍:** ദേശീയ ആയുര്‍വേദ ദിനത്തില്‍ ആവളയുടെ പാരമ്പര്യ വൈദ്യന്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്‌നേഹാദരം.

ആവളയിലെ പാരമ്പര്യ വൈദ്യന്‍, പൊതുകാര്യ പ്രസക്തന്‍, പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ആവളക്കാരുടെ പ്രിയങ്കരനായിരുന്ന ഇ.സി ശ്രീധരന്‍ നമ്പ്യാരെ ദേശീയ ആയുര്‍വേദ ദിനത്തിലാണ് ആദരിച്ചത്.

മണ്ഡലം പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വിജയന്‍ ആവള, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നളനി നല്ലൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161620/avala-traditional-healer-ec-sreedharan-nambiar-honored-by-indian-national-congress)