---
title: "കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കോഴിക്കോട് ജില്ലാസമ്മേളനം"
english_title: "Kerala Senior Citizen Forum Kozhikode District Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161754/kerala-senior-citizen-forum-kozhikode-district-conference"
published_at: "2023-11-13T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ac3be6af8_1_kozhikkod.jpg"
keywords: []
---

# കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കോഴിക്കോട് ജില്ലാസമ്മേളനം

> **Lead Summary:** ** പേരാമ്പ്ര: **കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കോഴിക്കോട് ജില്ലാസമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ ( ഇകെ ഗോവിന്ദന്‍ മാസ്റ്റര്‍ നഗറില്‍) നടന്നു.

## Article Content

** പേരാമ്പ്ര: **കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കോഴിക്കോട് ജില്ലാസമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ ( ഇകെ ഗോവിന്ദന്‍ മാസ്റ്റര്‍ നഗറില്‍) നടന്നു.

പതാക വന്ദനത്തിനു ശേഷം പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച വയോജനങ്ങളുടെ പ്രകടനം പേരാമ്പ്ര ടൗണിലൂടെ സമ്മേളന നഗരിയില്‍ ഇകെ ഗോവിന്ദന്‍ മാസ്റ്റര്‍ നഗറില്‍ പ്രവേശിച്ചു. ജില്ലയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി 500 ല്‍ അധികം പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് അധ്യക്ഷനായ ചടങ്ങ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എംഎല്‍എയും മുന്‍ എക്‌സൈസ് മന്ത്രിയുമായ ടി.പി രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുക. വയോജന ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തുക. വയോജന ക്ഷേമ വകുപ്പ് രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നു. ഈ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയം യോഗത്തില്‍ അംഗീകരിച്ചു.

മുതിര്‍ന്ന സംഘടനാ നേതാക്കളായ എം.കെ സത്യപാലന്‍, ഷോപ്പിംഗ് ദാമോദരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചെങ്ങോട്ടുകാവ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ സംഗീത സായന്തനം ഗ്രൂപ്പ് സ്വാഗത ഗാനം ആലപിച്ചു.

സംഘടനാ നേതാക്കളായ മുന്‍ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്  കെ.വി ബാലന്‍ കുറുപ്പ്, സംസ്ഥാന സെക്രട്ടറി ടി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണന്‍, ബാലന്‍ കേളോത്ത്, ജില്ലാ പ്രസിഡന്റ്  കെ രാജീവന്‍, സെക്രട്ടറി സോമന്‍ ചാലില്‍, ട്രഷറര്‍ പി.കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ ഭാരവാഹികളായ കെ.എം ശ്രീധരന്‍, ഇ.സി ബാലന്‍, കെ.കെ ഗോവിന്ദന്‍ കുട്ടി, ഇ.കെ അബുബക്കര്‍, കെ.കെ ഉണ്ണീരിക്കുട്ടി കുറുപ്പ്, അച്ചു മാസ്റ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161754/kerala-senior-citizen-forum-kozhikode-district-conference)