---
title: "അവിടനല്ലൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രം; ഭാഗവത സംപ്താഹവും ഭഗവതീ ക്ഷേത്ര സമര്‍പണവും "
english_title: "avidanallur Lashmi Narayana Temple; Bhagavatha Sampthaha and dedication of Bhagavathy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161774/avidanallur-lashmi-narayana-temple-bhagavatha-sampthaha-and-dedication-of-bhagavathy-temple"
published_at: "2023-11-13T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551b5b4698f8_1_avidanallur.jpg"
keywords: []
---

# അവിടനല്ലൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രം; ഭാഗവത സംപ്താഹവും ഭഗവതീ ക്ഷേത്ര സമര്‍പണവും 

> **Lead Summary:** ** പേരാമ്പ്ര: **അവിടനല്ലൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രം പന്ത്രണ്ടാമത് ഭാഗവത സംപ്താഹവും ഭഗവതീ ക്ഷേത്ര സമര്‍പണവും സംഘടിപ്പിച്ചു. മലബാര്‍ ദേവസ്വം കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **അവിടനല്ലൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രം പന്ത്രണ്ടാമത് ഭാഗവത സംപ്താഹവും ഭഗവതീ ക്ഷേത്ര സമര്‍പണവും സംഘടിപ്പിച്ചു. മലബാര്‍ ദേവസ്വം കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനം നടത്തി. യജ്ഞാചാര്യന്‍ പഴയിടം വാസുദേവന്‍ നമ്പൂതിരി, മുഖ്യാതിഥി ശശികുമാര്‍ പേരാമ്പ്ര. ട്രസ്റ്റി ചെയര്‍മാന്‍ വസന്ത കബനി അധ്യക്ഷത വഹിച്ചു.

പ്രകാശന്‍, രാജന്‍ നായര്‍, കെ.വി. കുട്ടികൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ പൊന്നൂര്, ശോഭ മടത്തില്‍, വേണാടില്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്, പ്രഭാകരന്‍ ചെന്നാട്ട് കുഴി, ഗോവിന്ദന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

ക്ഷേത്ര സമിതി സെക്രട്ടറി നിധീഷ് പവ്വായി സ്വാഗതവും, സംപ്താഹ കമ്മറ്റി ജോയന്റ് കണ്‍വീനര്‍ സുധാകരന്‍ പാച്ചുര് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161774/avidanallur-lashmi-narayana-temple-bhagavatha-sampthaha-and-dedication-of-bhagavathy-temple)