---
title: "രുചിയൂറും വൈവിധ്യമാര്‍ന്ന കേക്കുകളുടെ കലവറയുമായി ഹെവന്‍സ് ലൈവ് "
english_title: "Heavens Live with a wide variety of delicious cakes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161810/heavens-live-with-a-wide-variety-of-delicious-cakes"
published_at: "2023-11-13T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551d11ae53a5_1_hevans.JPG"
keywords: []
---

# രുചിയൂറും വൈവിധ്യമാര്‍ന്ന കേക്കുകളുടെ കലവറയുമായി ഹെവന്‍സ് ലൈവ് 

> **Lead Summary:** **പേരാമ്പ്ര: **ആഘോഷങ്ങള്‍ക്ക് മാധുര്യം കൂട്ടാന്‍ രുചിയൂറും വൈവിധ്യമാര്‍ന്ന കേക്കുകളുടെ കലവറയുമായി ഹെവന്‍സ് ലൈവ് പേരാമ്പ്രയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര: **ആഘോഷങ്ങള്‍ക്ക് മാധുര്യം കൂട്ടാന്‍ രുചിയൂറും വൈവിധ്യമാര്‍ന്ന കേക്കുകളുടെ കലവറയുമായി ഹെവന്‍സ് ലൈവ് പേരാമ്പ്രയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

പുതുമയാര്‍ന്ന രൂപങ്ങളിലും രുചികളിലുമായി കേക്കുകള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നോക്കിയ സെല്‍ വേള്‍ഡിനോട് ചേര്‍ന്ന ഹെവന്‍സ് ലൈവ് കേക്ക്‌സ്, ഡെസേര്‍ട്‌സ് ആന്റ് സ്റ്റാക്‌സിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ആദ്യവില്പന നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് ആദ്യവില്പന സ്വീകരിച്ചു. 

പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത്, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ്, വ്യാപാരി വ്യവസായി നേതാക്കളായ ഒ.പി. മുഹമ്മദ്, അലങ്കാര്‍ ഭാസ്‌കരന്‍ , ബാദുഷ അബ്ദുള്‍ സലാം, മുഹമ്മദ് കിംഗ്‌സ്, ഷറീഫ് ചീക്കിലോട്ട്, ജയകൃഷ്ണൻ നോവ, സി.എം. അഹമ്മദ് കോയ, ഫിറാസ് ഫിലിപ്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161810/heavens-live-with-a-wide-variety-of-delicious-cakes)