---
title: "അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍  നിന്ന് ബിഎഡ്  എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക്‌   നേടിയ റിസ്വാന ഷറിനെ മുസ്ലിംലീഗ് അനുമോദിച്ചു"
english_title: "Muslim League lauds Rizwana Shar for securing BEd entrance exam from Aligarh University"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16185/muslim-league-lauds-rizwana-shar-for-securing-bed-entrance-exam-from-aligarh-university"
published_at: "2021-12-15T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9b7d1bafae_kk.jpg"
keywords: []
---

# അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍  നിന്ന് ബിഎഡ്  എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക്‌   നേടിയ റിസ്വാന ഷറിനെ മുസ്ലിംലീഗ് അനുമോദിച്ചു

> **Lead Summary:** ** പേരാമ്പ്ര:** അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഡ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്ക്‌ നേടിയ ഹരിത ജില്ലാ പ്രസിഡന്റ് കെ. റിസ്വാന ഷറിനെ മുസ്ലിംലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഡ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്ക്‌ നേടിയ ഹരിത ജില്ലാ പ്രസിഡന്റ് കെ. റിസ്വാന ഷറിനെ മുസ്ലിംലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉപഹാര സമര്‍പ്പണം നടത്തി. പുതുക്കുടി അബ്ദുറഹ്മാന്‍ അധ്യക്ഷതനായി.

കെ.പി റസാഖ്, വി.കെ. നാസര്‍, സി.പി. ഹമീദവി, കെ. കോയക്കുട്ടി, പി.വി. നജീര്‍, സി. മൊയ്തു, ആര്‍.കെ. മുഹമ്മദ്, എ.കെ. കുഞ്ഞമ്മദ് പ്രസംഗിച്ചു.

എരവട്ടൂര്‍ ഏരത്തു മുക്കിലെ എന്‍. മൊയ്തുവിന്റെയും പൈതോത്ത് ജിഎല്‍പി സ്‌കൂള്‍ അദ്ധ്യാപിക പി.കെ. കുഞ്ഞാമിയുടെയും മകള്‍ ആണ ്‌റിസ്വാന ഷറിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16185/muslim-league-lauds-rizwana-shar-for-securing-bed-entrance-exam-from-aligarh-university)