---
title: "ഇഎംഎസ് സഹകരണ ആശുപത്രിയില്‍ സൗജന്യ പ്രമേഹരോഗ ക്യാമ്പ് "
english_title: "Free diabetes camp at EMS Cooperative Hospital at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161869/free-diabetes-camp-at-ems-cooperative-hospital-at-perambra"
published_at: "2023-11-13T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551fa857d097_1_daibetis.JPG"
keywords: []
---

# ഇഎംഎസ് സഹകരണ ആശുപത്രിയില്‍ സൗജന്യ പ്രമേഹരോഗ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** നവംബര്‍ 14 ലോക പ്രമേഹ ദിനത്തില്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ സൗജന്യ പ്രമേഹ രോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** നവംബര്‍ 14 ലോക പ്രമേഹ ദിനത്തില്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ സൗജന്യ പ്രമേഹ രോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ലോകം പ്രമേഹത്തോടൊപ്പം സഞ്ചരിക്കുന്ന വര്‍ത്തമാന കാലത്ത് പ്രമേഹത്തെ അറിയുവാനും പ്രതിരോധിക്കാനും രോഗികള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിനുമായാണ് പ്രമേഹരോഗ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ നവംബര്‍ 14 മുതല്‍ 20 വരെ കാലത്ത് 9 മണി മുതല്‍ 1 മണി വരെയാണ് ക്യാമ്പ് നടത്തുക. ഡോക്ടര്‍ സി.കെ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രമേഹ പരിശോധന, ഡയബറ്റോളജിസ്റ്റിന്റെ പരിശോധന, ഡയറ്റീഷ്യന്‍ കൗണ്‍സിലിംഗ്, ബിപി ബിഎംഐ പരിശോധന എന്നിവയാണ് ക്യാമ്പില്‍ ലഭ്യമാകുന്ന സേവനങ്ങള്‍. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ലാബ് പരിശോധനകള്‍ക്കും ഇസിജി മുതലായവയ്ക്കും ഇളവുകള്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161869/free-diabetes-camp-at-ems-cooperative-hospital-at-perambra)