---
title: "ബസിനു പുറകില്‍ ഓട്ടോറിക്ഷ ഇടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക് "
english_title: "Autorickshaw hit the back of the bus and accident; Three people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161908/autorickshaw-hit-the-back-of-the-bus-and-accident-three-people-were-injured"
published_at: "2023-11-13T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655224d9a9be7_1_autto.JPG"
keywords: []
---

# ബസിനു പുറകില്‍ ഓട്ടോറിക്ഷ ഇടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര:** വടകരയില്‍ കൈനാട്ടി ജംഗ്ഷന് സമീപം മുട്ടുങ്ങല്‍ പഴയ കെഎസ്ഇബി ഓഫീസിനു പരിസരത്ത് ദേശീയ പാതയില്‍ ബസിനു പുറകില്‍ ഓട്ടോറിക്ഷ ഇടിച്ച് അപകടം.

## Article Content

**പേരാമ്പ്ര:** വടകരയില്‍ കൈനാട്ടി ജംഗ്ഷന് സമീപം മുട്ടുങ്ങല്‍ പഴയ കെഎസ്ഇബി ഓഫീസിനു പരിസരത്ത് ദേശീയ പാതയില്‍ ബസിനു പുറകില്‍ ഓട്ടോറിക്ഷ ഇടിച്ച് അപകടം.

ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് അപകടം ഉണ്ടായത്. വടകരയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനു പുറകില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. ഒരു സ്ത്രീയും പുരുഷനുമാണ് അപകടം പറ്റിയ മറ്റ് യാത്രക്കാര്‍. ഇവരുടെ പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷയും ബസ്സും റോഡില്‍ നിന്നും നീക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161908/autorickshaw-hit-the-back-of-the-bus-and-accident-three-people-were-injured)