---
title: "വികസന പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ വിവേചനത്തിനെതിരെ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി "
english_title: "The UDF staged a protest dharna against political discrimination in development work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16200/the-udf-staged-a-protest-dharna-against-political-discrimination-in-development-work"
published_at: "2021-12-15T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9cd653c2fb_0000 WATERMARK.jpg"
keywords: []
---

# വികസന പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ വിവേചനത്തിനെതിരെ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി 

> **Lead Summary:** ** കൂട്ടാലിട: **വികസന പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ വിവേചനത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി. കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക ശിലാഫലകമേന്തിയാണ് കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.

## Article Content

** കൂട്ടാലിട: **വികസന പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ വിവേചനത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി. കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക ശിലാഫലകമേന്തിയാണ് കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.

ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ഋഷികേശന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ ഹസ്സന്‍കോയ, ഡിസിസി അംഗങ്ങളായ സി.എച്ച്. സുരേന്ദ്രന്‍, പി. മുരളീധരന്‍ നമ്പൂതിരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ. അരവിന്ദാക്ഷന്‍, കെ.പി. മനോഹരന്‍, കെ.കെ. ഷംന, കൃഷ്ണന്‍ മണിലായ്, ഗീത.കെ. ഉണ്ണി, അതുല്ല്യ കുറ്റിയുള്ളതില്‍, ടി.പി. ഉഷ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജീഷ് കൂട്ടാലിട, സാജിദ് കോറോത്ത്, കെ.എം. ശശി, അച്ചുത് വിഹാര്‍ ഉണ്ണി നായര്‍, ടി.കെ. ചന്ദ്രന്‍, പി.സി. സുരേഷ്, പോക്കര്‍ക്കുട്ടി, ചന്ദ്രന്‍ പൊക്കിട്ടാറത്ത്, ചേലേരി മമ്മുക്കുട്ടി, സുധീഷ് പൂനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16200/the-udf-staged-a-protest-dharna-against-political-discrimination-in-development-work)