---
title: "പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഗമം"
english_title: "Perambra Block Parivar Sangamam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162065/perambra-block-parivar-sangamam"
published_at: "2023-11-14T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65531816cec30_1_janaral.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഗമം

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഗമം ചേനോളി ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം പ്രെഫസര്‍ കെ. കോയോട്ടി അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഗമം ചേനോളി ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം പ്രെഫസര്‍ കെ. കോയോട്ടി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് മുഖ്യ അഥിതിയായി. പരിവാര്‍ കേരള സെക്രട്ടറി സുലൈഖ അബുട്ടി, പരിവാര്‍ ജില്ലാ ട്രഷറര്‍ അന്‍വര്‍ സാദിഖ്, സുരേന്ദ്രന്‍ കീഴരിയൂര്‍, മുഹമ്മദ് ഫൈസല്‍, യു.സി മജീദ്, സി റഷീദ് എന്നിവര്‍ സംസാരിച്ചു.

കെ സൂപ്പി സ്വാഗതവും റംല ചങ്ങാരോത്ത് നന്ദിയും പറഞ്ഞു. പരിവാര്‍ പേരാമ്പ്ര ബ്ലോക്കിന്റെ പുതിയ ഭാരവാഹികളായി മുഹമ്മദ് ഫൈസല്‍ (പ്രസിഡന്റ്), റംല ചങ്ങരോത്ത്, ലിസി (വൈസ് പ്രസിഡന്റ്), കെ സൂപ്പി (സെക്രട്ടറി), അബ്ദുള്ള ഹാജി (ജോയിന്റ് സെക്രട്ടറി), ചന്ദ്രന്‍ കായണ്ണ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162065/perambra-block-parivar-sangamam)