---
title: "സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി "
english_title: "Ganja smuggled in scooter seized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162109/ganja-smuggled-in-scooter-seized"
published_at: "2023-11-14T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655336bcd4e64_1_ganja.jpg"
keywords: []
---

# സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി 

> **Lead Summary:** **പേരാമ്പ്ര: **വടകരയില്‍ സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി യുവാവ് ഓടി രക്ഷപ്പെട്ടു.

## Article Content

**പേരാമ്പ്ര: **വടകരയില്‍ സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി യുവാവ് ഓടി രക്ഷപ്പെട്ടു.

വടകര റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മുരളിയും പാര്‍ട്ടിയും നടത്തിയ പരിശോധനയ്ക്കിടെ വടകര ആശാ ഹോസ്പ്പിറ്റലിന് മുന്‍വശം റോഡരികില്‍ വെച്ച് 30 ഗ്രാം കഞ്ചാവ് പിടികൂടി.

KL 18 AC 0840 യമഹ സ്‌കൂട്ടറില്‍ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രതി അടക്കാത്തെരു പാറേമ്മല്‍ ശരത്ത് ഓടി രക്ഷപ്പെട്ടു. കഞ്ചാവ് സൂക്ഷിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തു.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എം സോമസുന്ദരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ അനിരുദ്ധ്, എം.പി വിനീത്, പി വിജേഷ്, കെ സിനിഷ്, എക്സൈസ് ഡ്രൈവര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162109/ganja-smuggled-in-scooter-seized)