---
title: "ബിഡിഎസ് ജേതാവ് ഡോ. അരുണിമയ്ക്ക് അനുമോദനം "
english_title: "BDS winner Dr.  Arunima Compliment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162151/bds-winner-dr-arunima-compliment"
published_at: "2023-11-14T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65534c5bd9cac_1_aravarad.jpg"
keywords: []
---

# ബിഡിഎസ് ജേതാവ് ഡോ. അരുണിമയ്ക്ക് അനുമോദനം 

> **Lead Summary:** ** പേരാമ്പ്ര:** പൊതുവിദ്യാലയത്തില്‍ പഠിച്ച് ബിഡിഎസ് ബിരുദം കരസ്ഥമാക്കി എടവരാടിന്റെ അഭിമാനമായി മാറിയ ഡോ. അരുണിമയ്ക്ക് സംഗമം എടവരാട് അനുമോദനം നല്‍കി.

## Article Content

** പേരാമ്പ്ര:** പൊതുവിദ്യാലയത്തില്‍ പഠിച്ച് ബിഡിഎസ് ബിരുദം കരസ്ഥമാക്കി എടവരാടിന്റെ അഭിമാനമായി മാറിയ ഡോ. അരുണിമയ്ക്ക് സംഗമം എടവരാട് അനുമോദനം നല്‍കി.

സംഗമം ഓഫീസില്‍ വെച്ച് പ്രസിഡന്റ്  സുമേഷ് താമഠത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഒന്നാം വാര്‍ഡ് അംഗം ശ്രീലജ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയികള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് ഇത്തരം പൊതുവേദിയില്‍ വെച്ച് നല്‍കുന്നത് അവരുടെ മികവിനുള്ള അംഗീകാരമാകുമെന്നും, അരുണിമയുടെ വിജയം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകട്ടേയെന്നും അവര്‍ ആശംസിച്ചു.

പൊതു പരീക്ഷകളിലും പ്രൊഫഷണല്‍ രംഗത്തും വിജയികളാകുന്നവരെ മാതൃകാപരമായി ആദരിക്കുന്നതില്‍ സംഗമം എടവരാട് വേറിട്ട് നില്‍ക്കുന്നുവെന്നത് പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.

കെ.എം സുരേഷ്, സി.എം സജിത്ത്, ഇ.പി സെനിത്ത്, ഒ. മോഹനന്‍, ഡോ. അരുണിമ, അഭിനവ് സുരേഷ് എന്നിവര്‍ സംസാരിച്ചു. സംഗമം സെക്രട്ടറി പി.എം ലിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം രാജു നന്ദിയും പറഞ്ഞു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ സംഗമം എടവരാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയികളായ അഭിനവ് സുരേഷ്, എന്‍.പി.പി ഷിനില്‍, ബിനിഷ സുനില്‍, അലന്‍ ബാബു എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരവും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162151/bds-winner-dr-arunima-compliment)