---
title: "ശിശുദിനം ആഘോഷിച്ചു "
english_title: "Children's Day was celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162204/childrens-day-was-celebrated"
published_at: "2023-11-14T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538068e94d6_shishu_dhinam.jpg"
keywords: []
---

# ശിശുദിനം ആഘോഷിച്ചു 

> **Lead Summary:** **കോട്ടൂര്‍:** ശിശുദിനം പെരുവച്ചേരി ഗവ എല്‍.പി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടൂര്‍:** ശിശുദിനം പെരുവച്ചേരി ഗവ എല്‍.പി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റര്‍ എ.ഡി ഷിനീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ശിശു ദിനറാലിയും വിവിധ കലാപരിപാടികളും,സബ്ജില്ലാ മത്സരങ്ങള്‍ക്കും പഞ്ചായത്ത് കലാമേളകള്‍ക്കും കുട്ടികള്‍ക്ക് ലഭിച്ച സമ്മാനദാനവും വാര്‍ഡ് മെമ്പര്‍ കെ പി മനോഹരന്‍ നിര്‍വഹിച്ചു.സബ്ജില്ലാ ശാസ്‌ത്രോത്സവം വിജയികള്‍ക്കുള്ള ജനശ്രീ സഹകരണ ബാങ്കിന്റെ പ്രത്യേക ഉപഹാരം നല്‍കി.

എം.പി.ടി.എ പ്രസിഡണ്ട് നീഷ്മബിജു,എസ്.എം.സി ചെയര്‍പേഴ്‌സണ്‍ അശ്വതി ദീലീപ്, എം ലനിത കുമാരി ടീച്ചര്‍ ,എം.കെ.നിഷ ടീച്ചര്‍ ,വി.സി സുബല്യ ,ശാരിക ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162204/childrens-day-was-celebrated)