---
title: "ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി"
english_title: "Conducted lifestyle diagnosis camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162259/conducted-lifestyle-diagnosis-camp"
published_at: "2023-11-14T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553a25047cbd_november_14_water_marke.jpg"
keywords: []
---

# ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി

> **Lead Summary:** **കോഴിക്കോട് :** നവംബര്‍ 14 ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് കുടുംബശ്രീ സാന്ത്വനം പ്രവര്‍ത്തകര്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി.ബഹു:ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് :** നവംബര്‍ 14 ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് കുടുംബശ്രീ സാന്ത്വനം പ്രവര്‍ത്തകര്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി.ബഹു:ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കുടുംബശ്രീയുടെ ,സിന്ധു അധ്യക്ഷയായി.ജിവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ചില മുന്‍കരുതല്‍ ആവശ്യമാണെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. ഡോ സി.ആര്‍ സോമന്‍ ആരംഭിച്ച ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന ആരോഗ്യ ഗവേഷണ സങ്കടനയും കുടുംബശ്രീയും ചേര്‍ന്നാണ് കേരളത്തിലുടനീളം സാന്ത്വനം പ്രവര്‍ത്തിക്കുന്നത്.

സിന്ധു ജീവിത ശൈലി രോഗത്തെക്കുറിച്ചും ആരോഗ്യ മേഖലയിലെ വിവിധ പ്രശനങ്ങളില്‍ കുടുംബശ്രീയുടെ സാന്ത്വനം പ്രവര്‍ത്തകരുടെ ഇടപെടലിനെക്കുറിച്ചും സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സാന്ത്വനത്തെ മുന്‍ നിരയിലെത്തിക്കുന്നതിന് എല്ലാ പ്രോല്‍സാഹനവും സഹായവും നല്‍കുമെന്ന് നേത്യത്വം നല്‍കുന്ന വിജു ,ശ്രിഹരി എന്നിവര്‍ സംസാരിച്ചു.കോഴിക്കോട് കലക്ട്രറ്റിലെ ജീവനക്കാരും പൊതുജനങ്ങളും ജീവിത ശൈലി രോഗനിര്‍ണ്ണയം നടത്തി. കോഴിക്കോട് സാന്ത്വനം യൂണിറ്റ് ലീഡര്‍ റുക്‌സാന നേതൃത്വം നല്‍കി.സാന്ത്വനം പ്രവര്‍ത്തകരായ മിനി സജി സ്വാഗതവും സിബി നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162259/conducted-lifestyle-diagnosis-camp)