---
title: "പേരാമ്പ്രയിലെ യൂത്ത് കോണ്‍ഗ്രസിനെ ഐ ഗ്രൂപ്പിലെ സായൂജ് അമ്പലകണ്ടി നയിക്കും"
english_title: "Sayuj Ambalakandi of I Group will lead the Youth Congress in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162266/sayuj-ambalakandi-of-i-group-will-lead-the-youth-congress-in-perampra"
published_at: "2023-11-14T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553ac0c6dacd_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്രയിലെ യൂത്ത് കോണ്‍ഗ്രസിനെ ഐ ഗ്രൂപ്പിലെ സായൂജ് അമ്പലകണ്ടി നയിക്കും

> **Lead Summary:** ** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ ഐ ഗ്രൂപ്പിന് വിജയം. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ സായൂജ് അമ്പലകണ്ടി വിജയിച്ചു.

## Article Content

** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ ഐ ഗ്രൂപ്പിന് വിജയം. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ സായൂജ് അമ്പലകണ്ടി വിജയിച്ചു.

കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളെല്ലാം തന്നെ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും വിജയം സായൂജിനൊപ്പമായി. വളരെ വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്.

എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ ടി. സിദ്ദിഖ് നേതൃത്വം നല്‍കുന്ന വിഭാഗവും കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് 9 പേരാണ് മത്സരിച്ചത്.

ഇതില്‍ 1025 വോട്ട് നേടിയ സായൂജ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. നിയോജക മണ്ഡലത്തിലെ പത്തില്‍ ഏഴ് പഞ്ചായത്തിലും ഭൂരിപക്ഷം നേടി കൊണ്ടാണ് സായൂജിന്റെവിജയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162266/sayuj-ambalakandi-of-i-group-will-lead-the-youth-congress-in-perampra)