---
title: "കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ കോടതിയില്‍ ഹാജരാക്കി "
english_title: "Maoist activist Anish Babu, who was arrested in Koilandi, was produced in the court"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162275/maoist-activist-anish-babu-who-was-arrested-in-koilandi-was-produced-in-the-court"
published_at: "2023-11-14T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553b16a865a4_000_8_chinmaya.JPG"
keywords: []
---

# കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ കോടതിയില്‍ ഹാജരാക്കി 

> **Lead Summary:** **കൊയിലാണ്ടി : **കേന്ദ്ര, സംസ്ഥാന അന്വേഷണ സംഘം ഏഴു ദിവസമായി ചോദ്യം ചെയ്തു വരികയായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ ഇന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

## Article Content

**കൊയിലാണ്ടി : **കേന്ദ്ര, സംസ്ഥാന അന്വേഷണ സംഘം ഏഴു ദിവസമായി ചോദ്യം ചെയ്തു വരികയായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ ഇന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വയനാടു നിന്നും രണ്ടും പേരെയും കൊയിലാണ്ടിയില്‍ നിന്ന് അറസ്റ്റു ചെയ്ത അനീഷ് ബാബുവിനെ കൂടാതെ 17 പേര്‍ക്കായി മലപ്പുറം, കണ്ണൂര്‍, വയനാട് ഭാഗങ്ങളില്‍ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ സംഘങ്ങള്‍ തിരച്ചില്‍ നടത്തി വരികയാണ്.

കോടതിയില്‍ ഹാജരാക്കിയ അനിഷ് ബാബുവിനെ വീണ്ടും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ അന്യേഷണ ഉദ്ദ്യോഗസ്ഥരോട് തീരെ സഹകരിക്കുന്നില്ലന്നാണ് പുറത്തു വരുന്ന വിവരം.

ചേദ്യം ചെയ്തുവരുന്ന ദിവസങ്ങളില്‍ ഡോക്ടര്‍ എത്തി വൈദ്യ പരിശോധന നടത്തി വരുന്നു. നവംബര്‍ ഇരുപത്തിയെന്നിന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ 20 ഓളം മാവോയിസ്റ്റ് സംഘങ്ങള്‍ ഉള്ളതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162275/maoist-activist-anish-babu-who-was-arrested-in-koilandi-was-produced-in-the-court)