---
title: "മൂരികുത്തിയില്‍ വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് കടയിലേക്ക് ഇടിച്ച് കയറി"
english_title: "At Murikuthi, the ambulance went out of control and crashed into the shop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16232/at-murikuthi-the-ambulance-went-out-of-control-and-crashed-into-the-shop"
published_at: "2021-12-15T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9f0fc32113_kk.jpg"
keywords: []
---

# മൂരികുത്തിയില്‍ വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് കടയിലേക്ക് ഇടിച്ച് കയറി

> **Lead Summary:** **പേരാമ്പ്ര:** ഉള്ള്യേരി കുറ്റ്യാടി സംസ്ഥാന പാതയിലൂടെ മൃതദേഹവുമായ് പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി.

## Article Content

**പേരാമ്പ്ര:** ഉള്ള്യേരി കുറ്റ്യാടി സംസ്ഥാന പാതയിലൂടെ മൃതദേഹവുമായ് പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി.

ആംബുലന്‍സ് നിയന്ത്രണം വിട്ട് കാറിനും ലോറിക്കും ഇടിച്ചതിന് ശേഷം മൂരികുത്തിയില്‍ വെച്ച് സമീപത്തുള്ള അലൂഫ ബേക്കറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

കടയിലേക്ക് ഇടിച്ച് കയറിയെങ്കിലും കടക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് കൊണ്ട് വരുകയായിരുന്ന മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ കൊണ്ട് പോയി.

ഇന്ന് വൈകുന്നേരം 5.40നാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16232/at-murikuthi-the-ambulance-went-out-of-control-and-crashed-into-the-shop)