---
title: "പേരാമ്പ്രയില്‍  യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി "
english_title: "Complaint that a young woman was tied up and beaten up in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162321/complaint-that-a-young-woman-was-tied-up-and-beaten-up-in-perambra"
published_at: "2023-11-15T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65544d0707997_1_women.jpg"
keywords: []
---

# പേരാമ്പ്രയില്‍  യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ തൊഴിലാളിയായ യുവതിയെ വിട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കല്ലോട് പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ സ്ഥാപനത്തിലെ ഉടമകളിലൊരാളായ ജാഫര്‍ തൊഴിലാളിയായ ശ്രേയസിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പേരാമ്പ്ര പൊലീസിന് പരാതി ലഭിച്ചത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ തൊഴിലാളിയായ യുവതിയെ വിട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കല്ലോട് പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ സ്ഥാപനത്തിലെ ഉടമകളിലൊരാളായ ജാഫര്‍ തൊഴിലാളിയായ ശ്രേയസിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പേരാമ്പ്ര പൊലീസിന് പരാതി ലഭിച്ചത്.

ജാഫര്‍ പൊലീസ് കസ്റ്റഡിയിലാണ്. ജാഫറിന്റെ വീട്ടില്‍ മര്‍ദ്ദന മേറ്റ് അവശനിലയിലായ യുവതിയെ പൊലീസും ബന്ധുക്കളും എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുഖത്തും കണ്ണിനും ശരീരമാസകലം പരുക്കേറ്റ ശ്രേയസ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ജാഫറിന്റെ വീട്ടിന് നേരെ ഇന്നലെ രാത്രി അക്രമ മുണ്ടായതായും പരാതിയുണ്ട്. വീട് ചവിട്ടി തുറന്ന് അക്രമിക്കുകയായിരുന്നുവെന്നും പിതാവ് ഇബ്രായി, മാതാവ് ഖദീജ, ഭാര്യ, മകള്‍ എന്നിവരെ അക്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

തലക്കും മറ്റും പരുക്കേറ്റ ഇവര്‍ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162321/complaint-that-a-young-woman-was-tied-up-and-beaten-up-in-perambra)