---
title: "ഏകദിന ശില്‍പ്പശാലയുമായി പേരാമ്പ്ര മേഖല കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ "
english_title: "Perambra Region Kerala Printers Association with one day workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16237/perambra-region-kerala-printers-association-with-one-day-workshop"
published_at: "2021-12-15T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9fdc301a66_WATER MERK  NEW.JPG"
keywords: []
---

# ഏകദിന ശില്‍പ്പശാലയുമായി പേരാമ്പ്ര മേഖല കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ 

> **Lead Summary:** ** പേരാമ്പ്ര:** കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖല ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കെ.പി.എ പേരാമ്പ്ര മേഖല പ്രസിഡന്റ് കെ.ബി.സുനില്‍ കുമാറിന്റെ (ഗ്ലോബല്‍) അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് സുമേദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖല ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കെ.പി.എ പേരാമ്പ്ര മേഖല പ്രസിഡന്റ് കെ.ബി.സുനില്‍ കുമാറിന്റെ (ഗ്ലോബല്‍) അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് സുമേദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ രമേഷ് അംഗങ്ങള്‍ക്കുള്ള ഐ.ഡി. കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സോമന്‍ ബാലുശ്ശേരി, സുരേഷ്‌കുമാര്‍ വടകര, സാലി പ്രിന്റോണ്‍ എന്നിവര്‍ സംസാരിച്ചു.

മേഖല സെക്രട്ടറി സത്യന്‍ പ്രയാഗ് സ്വാഗതവും സുരേഷ് ഗൃഹലക്ഷ്മി നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16237/perambra-region-kerala-printers-association-with-one-day-workshop)