---
title: "എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം വിജയാരവം സംഗമവും ശില്പശാലയും സംഘടിപ്പിച്ചു. "
english_title: "MSF Perambra Constituency Organized Vijayaravam Sangam and Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162381/msf-perambra-constituency-organized-vijayaravam-sangam-and-workshop"
published_at: "2023-11-15T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65546997664a8_1_aqw.jpg"
keywords: []
---

# എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം വിജയാരവം സംഗമവും ശില്പശാലയും സംഘടിപ്പിച്ചു. 

> **Lead Summary:** **പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം വിജയാരവം സംഗമവും ശില്പശാലയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം വിജയാരവം സംഗമവും ശില്പശാലയും സംഘടിപ്പിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ക്യാമ്പസുകളില്‍ എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ച് നേടിയ ചരിത്ര വിജയത്തിന്റെ ഭാഗമായി എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജ് യൂണിയന്‍, യൂണിറ്റ് ഭാരവാഹികള്‍ക്കായി ''പിന്നാക്കിള്‍ 2023'' വിജയാരവം സംഗമവും ശില്പശാലയും സംഘടിപ്പിച്ചത്.

യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനവും വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു. ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അഫ്‌നാസ് ചോറോട് മുഖ്യ പ്രഭാഷണം നടത്തി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഇര്‍ഷാദ് കോട്ടപ്പുറം ശില്പശാലക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ്  ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷനായി. ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍, ഇബ്രാഹിം കൊല്ലിയില്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, കല്ലൂര്‍ മുഹമ്മദലി, മുനീര്‍ കുളങ്ങര, ഒ. മമ്മു, പി.ടി അഷ്‌റഫ്, ടി.പി മുഹമ്മദ്, ആവള ഹമീദ്, ഇ. ഷാഹി, കെ.പി റസാക്ക്, ഷര്‍മിന കോമത്ത്, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, നിയാസ് കക്കാട്, വഹീദ പാറോമ്മന്‍, റിസ് വാന ഷിറിന്‍, അന്‍സില്‍ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.

സല്‍മാന്‍ വാല്യക്കോട്, ആഷിഖ് പുല്ലിയോട്ട്, അജിനാസ് കാരയില്‍, ബാസിത്ത് എടവരാട്, മിഖ്ദാദ് പുറവൂര്‍, മുഹമ്മദ് സവാദ്, മുഹമ്മദ് ജസില്‍, പി.കെ അന്‍ഷാദ്, ജെയ്‌സല്‍, മുഹമ്മദ് മുഫ്‌ലിഹ്, എം.കെ മുഹമ്മദ്, മുഹമ്മദ് റബീഹ്, മിര്‍സാബ്, പി.വി അന്‍ഷിഫ്, മുഹമ്മദ് ലസിന്‍, മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162381/msf-perambra-constituency-organized-vijayaravam-sangam-and-workshop)