---
title: "യൂത്ത് മാര്‍ച്ചിനെ സ്വീകരിക്കാന്‍ വനിതാ ലീഗ് ഒരുങ്ങുന്നു "
english_title: "The Women's League is all set to host the Youth March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162438/the-womens-league-is-all-set-to-host-the-youth-march"
published_at: "2023-11-15T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65548e2b2f27c_1_vanitha_leag.jpg"
keywords: []
---

# യൂത്ത് മാര്‍ച്ചിനെ സ്വീകരിക്കാന്‍ വനിതാ ലീഗ് ഒരുങ്ങുന്നു 

> **Lead Summary:** **പേരാമ്പ്ര:** നവംബര്‍ 30 ന് ചെറിയ കുമ്പളം മുതല്‍ ചാലിക്കര വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ വനിതാ ലീഗും രംഗത്ത്.

## Article Content

**പേരാമ്പ്ര:** നവംബര്‍ 30 ന് ചെറിയ കുമ്പളം മുതല്‍ ചാലിക്കര വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ വനിതാ ലീഗും രംഗത്ത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ 1500 പ്രവര്‍ത്തകരെ അണി നിരത്താന്‍ നിയോജക മണ്ഡലം വനിതാ ലീഗ് നേതൃയോഗം തീരുമാനിച്ചു. ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വനിതാ ലീഗ് വളണ്ടിയര്‍മാര്‍ സേവന നിരതരാകും.

വിവിധ കേന്ദ്രങ്ങളില്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. യൂത്ത് മാര്‍ച്ചിന്റെ പ്രചാരനര്‍ത്ഥം വിളിച്ചു ചേര്‍ത്ത യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്  എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.സി കുട്ട്യാലി, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി എന്നിവര്‍ യൂത്ത് മാര്‍ച്ച് പരിപാടികള്‍ വിശദീകരിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, മണ്ഡലം വൈസ് പ്രസിഡന്റ് മുനീര്‍ കുളങ്ങര, പേരാമ്പ്ര പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഇ ഷാഹി, എസ്ടിയു മണ്ഡലം പ്രസിഡന്റ്  പി.കെ റഹീം, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി.കെ ജറീഷ്, കെ ആയിഷ, കുഞ്ഞയിഷ ചേനോളി, ഫാത്തിമത്ത് സുഹറ, സീനത്ത് വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.

വനിതാ ലീഗ് നിയോജക മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ് /സെക്രട്ടറിമാര്‍, വനിതാ ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നിയോജക മണ്ഡലം വനിതാ ലീഗ് ജനറല്‍ വഹീദ പാറേമ്മല്‍ സ്വാഗതവും ട്രഷറര്‍ സല്‍മ നന്മനക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162438/the-womens-league-is-all-set-to-host-the-youth-march)