---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജന്റര്‍ ന്യൂട്രല്‍ യൂണിഫോം: എം.എസ്.എഫ് നിവേദനം നല്‍കി "
english_title: "vadakkumbad Higher Secondary School Gender Neutral Uniform: MSF Submitted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16245/vadakkumbad-higher-secondary-school-gender-neutral-uniform-msf-submitted"
published_at: "2021-12-15T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba0cb698325_WATER MERK  NEW.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജന്റര്‍ ന്യൂട്രല്‍ യൂണിഫോം: എം.എസ്.എഫ് നിവേദനം നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** ജന്റര്‍ ന്യൂട്രല്‍ യൂണീഫോം എന്ന പേരില്‍ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ യൂണിഫോം പരിഷ്‌ക്കരണ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രിന്‍സിപ്പാളിന് നിവേദനം നല്‍കി.

## Article Content

**പേരാമ്പ്ര:** ജന്റര്‍ ന്യൂട്രല്‍ യൂണീഫോം എന്ന പേരില്‍ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ യൂണിഫോം പരിഷ്‌ക്കരണ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രിന്‍സിപ്പാളിന് നിവേദനം നല്‍കി.

രക്ഷിതാക്കളുമായോ മറ്റാരുമായോ യാതൊരു ചര്‍ച്ചയും കൂടാതെയാണ് സ്‌കൂള്‍ അധികൃതര്‍ യൂണിഫോം പരിഷ്‌ക്കരണ തീരുമാനം കൈക്കൊണ്ടത്.

ജന്റര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ സ്ത്രീ സ്വത്വത്തിന്റെ മേല്‍ പുരുഷമേധാവിത്വം അടിച്ചേല്‍പ്പിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ എന്നും അതിനാല്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീ സ്വത്വത്തെ അംഗീകരിക്കാത്തതുമായ തീരുമാനം പുന:പരിശോധിക്കണമെന്നും എം.എസ്.എഫ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

രക്ഷിതാക്കളുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷമേ തീരുമാനം നടപ്പിലാക്കൂ എന്ന് പ്രിന്‍സിപ്പാള്‍ വാക്കാല്‍ ഉറപ്പ് നല്‍കി. സ്‌കൂള്‍ അധികൃതര്‍ വാക്ക് പാലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവാനാണ് എം.എസ്.എഫ് തീരുമാനം.

എം.എസ്.എഫ് ഭാരവാഹികളായ കെ.സി വാസിക്, പി.ടി മുഹമ്മദ് ഉനൈസ്, എ.ടിമുഹമ്മദ് മിഖ്ദാദ്, മുജീബുറഹ്മാന്‍, ഇസ്മായില്‍ കടിയങ്ങാട് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16245/vadakkumbad-higher-secondary-school-gender-neutral-uniform-msf-submitted)