---
title: "ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ആര്‍.പി.പരിശിലനം പേരാമ്പ്രയില്‍ നടന്നു "
english_title: "New India Literacy Program RP Parishilanam held at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162491/new-india-literacy-program-rp-parishilanam-held-at-perambra"
published_at: "2023-11-15T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554c82c8119c_nov_15.jpg"
keywords: []
---

# ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ആര്‍.പി.പരിശിലനം പേരാമ്പ്രയില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ,ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ആര്‍.പി പരിശിലനം ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ,ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ആര്‍.പി പരിശിലനം ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍,പി പ്രശാന്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദര്‍ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.കെ സജീവന്‍ മാസ്റ്റര്‍, പി.കെ രജിത, ബ്ലോക്ക് മെമ്പര്‍മാരായ പി.ടി അഷറഫ്, പ്രഭാ ശങ്കര്‍, ബ്ലോക്ക് JBDO സുജീഷ് , ബ്ബോക്ക് GEO എം.ആര്‍ ധന്യ, റിസോഴ്‌സ് പേഴ്‌സണ്‍മാരായ വിനോദന്‍ മാസ്റ്റര്‍, സാം ഫിലിപ്പ് , എന്‍.പി സുധ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് നോഡല്‍ പ്രേരക് സി. ഗോവിന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ സുലോചന നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162491/new-india-literacy-program-rp-parishilanam-held-at-perambra)