---
title: "നവകേരള സദസ്സ്; പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന് അകത്തും പുറത്തും യുഡിഎഫ് പ്രതിഷേധം "
english_title: "Nanavakerala sadass; UDF protest inside and outside Perampra gram panchayat;"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162509/nanavakerala-sadass-udf-protest-inside-and-outside-perampra-gram-panchayat"
published_at: "2023-11-15T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554da3c84eeb_000_8_chinmaya.JPG"
keywords: []
---

# നവകേരള സദസ്സ്; പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന് അകത്തും പുറത്തും യുഡിഎഫ് പ്രതിഷേധം 

> **Lead Summary:** ** പേരാമ്പ്ര: **ഇടത് സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയായ നവകേരള സദസ്സിന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി തനത് ഫണ്ടില്‍ നിന്നം പണം അനുവദിക്കുവാനുള്ള പ്രമേയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ വന്നപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ്.

## Article Content

** പേരാമ്പ്ര: **ഇടത് സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയായ നവകേരള സദസ്സിന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി തനത് ഫണ്ടില്‍ നിന്നം പണം അനുവദിക്കുവാനുള്ള പ്രമേയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ വന്നപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ്.

അതേ സമയത്ത് തന്നെ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായിരുന്നു. സി.പി.എ.അസീസ്, പി.കെ.രാഗേഷ്, കെ.സി.രവീന്ദ്രന്‍, ഇ.ഷാഹി, പി.എസ്.സുനില്‍കുമാര്‍, ബഷീര്‍ പരിയാരം ടി.പി.മുഹമ്മദ്, കെ പി .റസാക്ക്, ആര്‍.കെ.മുഹമ്മദ്, സി.പി.ഹമീദ് എന്നിവര്‍ സംസാരിച്ചു.

രമേഷ്മഠത്തില്‍, സത്താര്‍ മരുതേരി, പി.കെ.റഹീം, ചന്ദ്രന്‍ പടിഞ്ഞാറക്കര, കെ.പി. മായന്‍കുട്ടി, വി.പി.ഹംസ, ഇ.എം.രാജന്‍, യു.സി.ഹനീഫ, സല്‍മ നന്മനക്കണ്ടി, റസ് മീനതങ്കേക്കണ്ടി, കെ.എം.ശ്രീനിവാസന്‍, സി.കെ ആഫീസ്, ആര്‍.എം നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162509/nanavakerala-sadass-udf-protest-inside-and-outside-perampra-gram-panchayat)