---
title: "പേരാമ്പ്ര പ്രസ്സ് ക്ലബ്ബിന് പുതിയ സാരഥികള്‍"
english_title: "New drivers for Paperampra Press Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162528/new-drivers-for-paperampra-press-club"
published_at: "2023-11-15T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554e5c8c6ca5_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്ര പ്രസ്സ് ക്ലബ്ബിന് പുതിയ സാരഥികള്‍

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര പ്രസ്സ് ജനറല്‍ ബോഡിയോഗം ചേര്‍ന്നു. പ്രസിഡന്റ് പി.സി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ. കുഞ്ഞിമുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍കുമാര്‍ പേരാ്രമ്പ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര പ്രസ്സ് ജനറല്‍ ബോഡിയോഗം ചേര്‍ന്നു. പ്രസിഡന്റ് പി.സി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ. കുഞ്ഞിമുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍കുമാര്‍ പേരാ്രമ്പ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ചടങ്ങില്‍ കെ.ടി. ചന്ദ്രന്‍, രാജന്‍ വര്‍ക്കി, എന്‍.പി. വിധു, ഇബ്രാഹിം കല്പത്തൂര്‍, സുരേഷ് നൊച്ചാട്, പ്രശാന്ത് പാലേരി, ഇ. ബാലകുഷ്ണന്‍, കുഞ്ഞബ്ദുള്ള വാളൂര്‍, സി.കെ. ബാലകൃഷ്ണന്‍, ദേവരാജ് കന്നാട്ടി, ഇ.എം. ബാബു, കെ.പി. ബാലകൃഷ്ണന്‍,ശശി കിഴക്കന്‍ പേരാമ്പ്ര എം.കെ. ഫസലു റഹ്മാന്‍, ബാകൃഷ്ണന്‍ മീഡിയ എന്നിവര്‍ സംസാരിച്ചു.

പ്രസ്സ് ക്ലബ്ബിന്റെ പുതിയ സാരഥികളായി ഇ.എം ബാബു (ഇന്ത്യന്‍ ട്രൂത്ത്) പ്രസിഡന്റ്, കുഞ്ഞബ്ദുള്ള വാളൂര്‍ (വീക്ഷണം), രാജന്‍ വര്‍ക്കി (ദീപിക) എന്നവര്‍ വൈസ് പ്രസിഡന്റുമാരായും ദേവരാജ് കന്നാട്ടി (ട്രൂവിഷന്‍) സെക്രട്ടറിയായും, ശശി കിഴക്കന്‍ പേരാമ്പ്ര (ജനയുഗം), രാഹുല്‍ ഏരവട്ടൂര്‍ (ടൈംന്യൂസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ഇ. ബാലകൃഷ്ണന്‍ (ദേശാഭിമാനി) ട്രഷററായും എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162528/new-drivers-for-paperampra-press-club)