---
title: "ടി.കെ സുരേന്ദ്രന്‍ അനുസ്മരണം നടത്തി ചാലിക്കര ഗ്രാമദീപം അക്ഷയശ്രി "
english_title: "Chalikkara Gramadeepam Akshayasree commemorated TK Surendran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16253/chalikkara-gramadeepam-akshayasree-commemorated-tk-surendran"
published_at: "2021-12-15T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba1b5675ef3_WATER MARK.JPG"
keywords: []
---

# ടി.കെ സുരേന്ദ്രന്‍ അനുസ്മരണം നടത്തി ചാലിക്കര ഗ്രാമദീപം അക്ഷയശ്രി 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കരയിലെ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകനായിരുന്ന ടി.കെ സുരേന്ദ്രന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഗ്രാമദീപം അക്ഷയശ്രി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാലത്ത് ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം അനുസ്മരണ സമ്മേളനവും നടത്തി.

## Article Content

**പേരാമ്പ്ര: **ചാലിക്കരയിലെ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകനായിരുന്ന ടി.കെ സുരേന്ദ്രന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഗ്രാമദീപം അക്ഷയശ്രി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാലത്ത് ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം അനുസ്മരണ സമ്മേളനവും നടത്തി.

ബിജെപി ഉള്ളിയേരി മണ്ഡലം വൈസ് പ്രസിഡന്റ് നാഗത്ത് സജീവന്‍ മുഖ്യാതിഥിയായിരുന്നു. വി സത്യന്‍ അദ്ധ്യക്ഷനായിരുന്നു.

ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രകാശ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ ഹരിദാസ്, ബാലകൃഷ്ണന്‍ കല്ലോത്ത്, സജീവന്‍ കൊയിലോത്ത്, കെ.എം ബാലകൃഷ്ണന്‍, ഗിരീഷ് നടുക്കണ്ടിപ്പാറ, വന്നാപ്പാടി മോഹനന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ രാജന്‍ വയലാളി സ്വാഗതവും കെ സുഭാഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16253/chalikkara-gramadeepam-akshayasree-commemorated-tk-surendran)