---
title: "നരയംകുളം അയ്യപ്പക്ഷേത്രോത്സവം സമാപിച്ചു"
english_title: "Narayankulam Ayyappa Temple Festival concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16255/narayankulam-ayyappa-temple-festival-concludes"
published_at: "2021-12-15T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba1ec08fc51_WATER MERK  NEW.JPG"
keywords: []
---

# നരയംകുളം അയ്യപ്പക്ഷേത്രോത്സവം സമാപിച്ചു

> **Lead Summary:** ** പേരാമ്പ്ര:** നരയംകുളം അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. ഉത്സവാഘോഷത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ സിനിമാ ടെലിവിഷന്‍ അക്കാദമിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ കല്പകശ്ശേരി ജയരാജന്‍, ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** നരയംകുളം അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. ഉത്സവാഘോഷത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ സിനിമാ ടെലിവിഷന്‍ അക്കാദമിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ കല്പകശ്ശേരി ജയരാജന്‍, ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുമോദിച്ചു.

ഇല്ലത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി.സി നാരായണന്‍ അധ്യക്ഷനായി.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്തംഗം ടി.പി ഉഷ, കായണ്ണ ഗ്രാമ പഞ്ചായത്തംഗം പി വിനയ, നൊച്ചാട് ഗ്രാമപഞ്ചായത്തംഗം കെ. അമ്പിളി, ടി.കെ. കുഞ്ഞിക്കണാരന്‍, ആര്‍.ബി. രാജേഷ് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.

ക്ഷേത്രം രക്ഷാധികാരി പ്രശാന്ത് നരയംകുളം, കായണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍. പത്മജ, നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം എം. ചന്ദ്രന്‍, എ.കെ. കണാരന്‍, എം.കെ. സതീഷ് എന്നിവര്‍ സംസാരിച്ചു.

അമ്പല വേട്ടൂണ്ട ശ്രീലക്ഷ്മീ നാരായണ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള താലപ്പൊലി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16255/narayankulam-ayyappa-temple-festival-concludes)