---
title: "ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലത്തെ ഷാജഹാന്‍ കാരയാട് നയിക്കും. "
english_title: "Shahjahan Karayad will lead the Indian Youth Congress Arikulam constituency."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162783/shahjahan-karayad-will-lead-the-indian-youth-congress-arikulam-constituency"
published_at: "2023-11-16T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65562a36d113b_000_8_chinmaya.JPG"
keywords: []
---

# ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലത്തെ ഷാജഹാന്‍ കാരയാട് നയിക്കും. 

> **Lead Summary:** **അരിക്കുളം: **ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലത്തെ ഷാജഹാന്‍ കാരയാട് നയിക്കും. കെ എസ് യു പ്രസ്ഥാനത്തിലൂടെ കടന്ന് വന്ന് വളരെ ചെറുപ്പം മുതലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തന രംഗത്തുണ്ട്.

## Article Content

**അരിക്കുളം: **ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലത്തെ ഷാജഹാന്‍ കാരയാട് നയിക്കും. കെ എസ് യു പ്രസ്ഥാനത്തിലൂടെ കടന്ന് വന്ന് വളരെ ചെറുപ്പം മുതലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തന രംഗത്തുണ്ട്.

അരിക്കുളം കെ പി എം എസ്സ് എം ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ കെ.എസ്.യു കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കെ എസ് യു വിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ഒട്ടനവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്തം നല്‍കിയിട്ടുണ്ട്.

കെ.എസ്.യു പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, യുത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡന്റ്, യൂത്ത്‌കോണ്‍ഗ്രസ്സ് പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162783/shahjahan-karayad-will-lead-the-indian-youth-congress-arikulam-constituency)