---
title: "ഇന്ത്യന്‍ നാഷണല്‍ ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃക്യാമ്പ് നവംബര്‍ 18 ശനിയാഴ്ച"
english_title: "Indian National League Perampra Constituency Leadership Camp on Saturday 18 November"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162793/indian-national-league-perampra-constituency-leadership-camp-on-saturday-18-november"
published_at: "2023-11-16T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655631ea4d959_White_shirt.jpg"
keywords: []
---

# ഇന്ത്യന്‍ നാഷണല്‍ ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃക്യാമ്പ് നവംബര്‍ 18 ശനിയാഴ്ച

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃക്യാമ്പ് നവംബര്‍ 18 ശനിയാഴ്ച 'നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃക്യാമ്പ് നവംബര്‍ 18 ശനിയാഴ്ച 'നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര കല്ലോട് ഒരുക്കിയ ഒ.ടി ബഷീര്‍ നഗറില്‍ കാലത്ത് 9 മണി മുതല്‍ നടക്കുന്ന സംഗമം ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ എം ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്ന പരിപാടിയില്‍ ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ് സി.എച്ച് ഹമീദ്, ജില്ല ട്രഷറര്‍ സലാം നരിക്കുനി എന്നിവര്‍ സംബന്ധിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഐഎന്‍എല്‍ സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ചാലിക്കര അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ.എന്‍.എല്‍ ജില്ല ജനറല്‍ സെക്രട്ടറി ഒ.പി അബ്ദുറഹ്‌മാന്‍, ഐ.എന്‍.എല്‍ ജില്ല സെക്രട്ടറി ടി.ടി കുഞ്ഞമ്മദ്, എന്‍.വൈ.എല്‍ ജില്ല പ്രസിഡന്റ് ഷമീര്‍ കരിയാത്തും പാറ എന്നിവര്‍ സംബന്ധിക്കും.

വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്നവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ ഐ.എന്‍.എല്‍ ജില്ല സെക്രട്ടറി ടി.ടി കുഞ്ഞമ്മദ്, ക്യാമ്പ് കോ ഓഡിനേറ്റര്‍ മുഹമ്മദ് ചാലിക്കര, ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡന്റ് കെ.കെ സലാം, മണ്ഡലം ജനറല്‍ സെക്രട്ടറി താനാരി കുഞ്ഞമ്മദ്, പി.കെ ഷാജി എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162793/indian-national-league-perampra-constituency-leadership-camp-on-saturday-18-november)