---
title: "ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ഫലവൃക്ഷത്തെകള്‍ വിതരണം "
english_title: "Distribution of fruit trees at Cheruvannur Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162822/distribution-of-fruit-trees-at-cheruvannur-krishi-bhavan"
published_at: "2023-11-16T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65564d8467e91_000_8_chinmaya.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ഫലവൃക്ഷത്തെകള്‍ വിതരണം 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്യുന്നു. നേരത്തേ കായ്ക്കുന്ന റമ്പൂട്ടാന്‍ ബഡ് ചെയ്തത്, വിയറ്റ്‌നാം ഏര്‍ലി ഉയരം കുറഞ്ഞത്, നേരത്തേ കായ്ക്കുന്ന പ്ലാവ് ഗ്രാഫ്റ്റ് ചെയ്തത്, നേരത്തേ കായ്ക്കുന്ന ഹൈബ്രിഡ് പേര ലയര്‍ ചെയ്തത് ഇവ മൂന്നിനം തൈകള്‍ക്കും കൂടി ഗുണഭോക്തൃ വിഹിതം 125 രൂപയാണ് ഒരാള്‍ കൃഷിഭവനില്‍ അടക്കേണ്ടത്.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്യുന്നു. നേരത്തേ കായ്ക്കുന്ന റമ്പൂട്ടാന്‍ ബഡ് ചെയ്തത്, വിയറ്റ്‌നാം ഏര്‍ലി ഉയരം കുറഞ്ഞത്, നേരത്തേ കായ്ക്കുന്ന പ്ലാവ് ഗ്രാഫ്റ്റ് ചെയ്തത്, നേരത്തേ കായ്ക്കുന്ന ഹൈബ്രിഡ് പേര ലയര്‍ ചെയ്തത് ഇവ മൂന്നിനം തൈകള്‍ക്കും കൂടി ഗുണഭോക്തൃ വിഹിതം 125 രൂപയാണ് ഒരാള്‍ കൃഷിഭവനില്‍ അടക്കേണ്ടത്.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023 ലെ ഗുണഭോക്തൃ ലിസ്റ്റില്‍പ്പെട്ട എല്ലാവര്‍ക്കും തൈകള്‍ ലഭിക്കും. (അപേക്ഷിച്ച എല്ലാവര്‍ക്കും ) .നാളെ മുതല്‍ 22 വരെ വിതരണം ചെയ്യും.

17-11-2023 വെള്ളിയാഴ്ച 1,2,3 വാര്‍ഡുകളിലുള്ളവര്‍ക്ക് 18-11-2023 ശനി 4,5,6 വാര്‍ഡുകളിലുള്ളവര്‍ക്ക് 20-11-2023 തിങ്കള്‍ 7,8,9 വാര്‍ഡുകളിലുള്ളവര്‍ക്ക് 21-11-2023 ചൊവ്വ 10,11,12 വാര്‍ഡുകളിലുള്ളവര്‍ക്ക് 22-11-2023 ബുധന്‍ 13,14,15 വാര്‍ഡുകളിലുള്ളവര്‍ക്ക് നികുതി രസീത് ,റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം വന്ന് രാവിലെ 10. മണി മുതല്‍ 3 മണി വരെ കൃഷിഭവനില്‍ ഗുണഭോക്തൃ വിഹിതം അടച്ച് രസീത് കൈപ്പറ്റാവുന്നതാണ്.

മേല്‍ തീയതികളില്‍ ഗുണഭോക്തൃ വിഹിതം അടക്കാന്‍ സാധിക്കാത്ത എല്ലാ വാര്‍ഡുകളിലെയും ഗുണഭോക്താക്കള്‍ക്ക് 23-24 തീയതികളില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ഡ് മെമ്പര്‍മാരുമായോ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162822/distribution-of-fruit-trees-at-cheruvannur-krishi-bhavan)