---
title: "പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു"
english_title: "Organized Palestine Solidarity Forum"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162948/organized-palestine-solidarity-forum"
published_at: "2023-11-17T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65570bc5c0183_1_khadeeja.jpg"
keywords: []
---

# പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **ജനാധിപത്യ വേദി മാനാഞ്ചിറ സ്‌പോപോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. ഖദീജ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ജനാധിപത്യ വേദി മാനാഞ്ചിറ സ്‌പോപോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. ഖദീജ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

പുരോഗമന ജനാധിപത്യപക്ഷത്ത് അണിനിരന്നിരുന്ന പല പ്രമുഖരും പരോക്ഷമായെങ്കിലും സിയോണിസത്തേയും ഇസ്രായേല്‍ ഭീകരതയേയും കണ്ടില്ലെന്ന് നടിക്കുന്നത് സമീപകാല യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ പറഞ്ഞു.

പലസ്തീന്‍ പ്രശ്‌നത്തെയും സിയോണിസ്റ്റ് അധിനിവേശത്തേയും മതപരമായ സംഘര്‍ഷമായി ന്യൂനീകരിക്കുന്ന പരിശ്രമങ്ങള്‍ ബോധപൂര്‍വ്വമായി നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജനാധിപത്യവാദികള്‍ സംശയലേശമന്യേ പലസ്തീന്‍ ജനതയെ പിന്തുണക്കേണ്ട സന്ദര്‍ഭമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പി.കെ. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.വി. ബാലകൃഷ്ണന്‍, നന്ദലാല്‍, കെ.പി. ചന്ദ്രന്‍, എ. മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു.

ഓപ്പണ്‍ ഫ്രെയിം പയ്യന്നൂരുമായി സഹകരിച്ച് പലസ്തീന്‍ ചലച്ചിത്രങ്ങളായ അമീന്‍ നെയ്ഫ് സംവിധാനം ചെയ്ത 200 മീറ്റേഴ്‌സ്, മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത അമീറ എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162948/organized-palestine-solidarity-forum)