---
title: "കല്പത്തൂര്‍ അഗ്രി സൊസൈറ്റി പത്താം വാര്‍ഷികാഘോഷം ഇന്ന് "
english_title: "Kalpathur Agri Society 10th anniversary celebration today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162955/kalpathur-agri-society-10th-anniversary-celebration-today"
published_at: "2023-11-17T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655726c702d82_1_sew.jpg"
keywords: []
---

# കല്പത്തൂര്‍ അഗ്രി സൊസൈറ്റി പത്താം വാര്‍ഷികാഘോഷം ഇന്ന് 

> **Lead Summary:** **പേരാമ്പ്ര:** കല്പത്തൂര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പത്താം വാര്‍ഷികാഘോഷം നവംബര്‍ 17,18,19 തിയ്യതികളില്‍ വിവിധ പരിപാടികളോടെ വാല്യക്കോട് നടക്കും.

## Article Content

**പേരാമ്പ്ര:** കല്പത്തൂര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പത്താം വാര്‍ഷികാഘോഷം നവംബര്‍ 17,18,19 തിയ്യതികളില്‍ വിവിധ പരിപാടികളോടെ വാല്യക്കോട് നടക്കും.

ഇന്ന് വൈകീട്ട് 4 മണിക്ക് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബി സുധ നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രഡിഡന്റ് പാത്തുമ്മ മുഖ്യ പ്രഭാഷണം നടത്തും.

യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.കെ സന്തോഷ് കുമാര്‍, രാഷ്ടീയ സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. രാത്രി ഏഴ് മണിക്ക് യു.കെ കുമാരന്റെ തക്ഷന്‍ കുന്നു സ്വരൂപം ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കും.

നവംബര്‍ 18 നു നടക്കുന്ന സഹകാരി സംഗമം കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്റ്റര്‍ ജി ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് ബാബു മണിയലത്ത് മുഖ്യ പ്രഭാഷണം നടത്തും.

നവംബര്‍ 19 നു വൈകീട്ട് 4 മണിക്ക് വാര്‍ഷികാഘോഷ സമാപനം വടകര എംപി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ ചെറുവയല്‍ രാമന്‍ മുഖ്യാതിഥി ആയിരിക്കും.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, രാഷ്ടീയ പാര്‍ട്ടി പ്രതിധികള്‍, സാംസ്‌കാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162955/kalpathur-agri-society-10th-anniversary-celebration-today)