---
title: "സ്‌കൂള്‍ രത്‌ന നാഷണല്‍ ടീച്ചേഴ്‌സ് അവാര്‍ഡ് മിനി ചന്ദ്രന് ലഭിച്ചു "
english_title: "Mini Chandra received School Ratna National Teachers Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163009/mini-chandra-received-school-ratna-national-teachers-award"
published_at: "2023-11-17T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655734d75a00f_1_mini.jpg"
keywords: []
---

# സ്‌കൂള്‍ രത്‌ന നാഷണല്‍ ടീച്ചേഴ്‌സ് അവാര്‍ഡ് മിനി ചന്ദ്രന് ലഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സ്‌കൂള്‍ രത്‌ന നാഷണല്‍ ടീച്ചേഴ്‌സ് അവാര്‍ഡ് 2023 മിനി ചന്ദ്രന് ലഭിച്ചു. കോഴിക്കോട് പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപികയും, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമ്മീഷണര്‍, CWRDM വാട്ടര്‍ വളണ്ടിയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന മിനി ചന്ദ്രനാണ് അവാര്‍ഡിന് അര്‍ഹയായത്.

## Article Content

**പേരാമ്പ്ര: **സ്‌കൂള്‍ രത്‌ന നാഷണല്‍ ടീച്ചേഴ്‌സ് അവാര്‍ഡ് 2023 മിനി ചന്ദ്രന് ലഭിച്ചു. കോഴിക്കോട് പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപികയും, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമ്മീഷണര്‍, CWRDM വാട്ടര്‍ വളണ്ടിയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന മിനി ചന്ദ്രനാണ് അവാര്‍ഡിന് അര്‍ഹയായത്.

വിവിധ മേഖലയിലെ പ്രവര്‍ത്തന മികവിന് സ്‌കൗട്ടിംഗില്‍ ദേശീയ അവാര്‍ഡ്, മൂന്നുതവണ കേരള ഗവര്‍ണറില്‍ നിന്നും മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ്, പരിസ്ഥിതി - സാമൂഹികപ്രവര്‍ത്തനം - ലഹരിവിരുദ്ധപ്രവര്‍ത്തനം, എന്നിവയുടെ അടിസ്ഥാനത്തില്‍ മാതൃഭൂമി സീഡിന്റെ കോഴിക്കോട് ജില്ലയിലെ ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍, ദേശീയ ഹരിത സേനയുടെ ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍, സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍, ഗ്രീന്‍ ക്ലീന്‍ കേരളയും മികച്ച കോര്‍ഡിനേറ്റര്‍, മികച്ച പെര്‍ഫോമര്‍ എന്നീ അവാര്‍ഡുകളും മുന്‍പ് മിനി ചന്ദ്രന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163009/mini-chandra-received-school-ratna-national-teachers-award)