---
title: "കോണ്‍ഗ്രസ് കമ്മറ്റി ചങ്ങരോത്ത്  പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി "
english_title: "The Congress Committee staged a dharna to the Kudiyangad Panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163042/a-dharna-was-held-at-the-panchayat-kudiangad-office"
published_at: "2023-11-17T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോണ്‍ഗ്രസ് കമ്മറ്റി ചങ്ങരോത്ത്  പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി 

> **Lead Summary:** **ചങ്ങരോത്ത് :** പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് നവകേരള സദസിന് പണം കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുക, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങാരോത്ത്മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

**ചങ്ങരോത്ത് :** പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് നവകേരള സദസിന് പണം കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുക, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങാരോത്ത്മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

മണ്ഡലം പ്രസിഡന്റ് വിപി ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ പി വിജയന്‍, ഇ ടീ സരീഷ്,സന്തോഷ് കോശി,സി കെ രാഘവന്‍, കേ എം ശങ്കരന്‍,ഹരീന്ദ്രന്‍ വാഴയില്‍,രവീന്ദ്രന്‍ പുതുക്കോട്,സത്യന്‍ കല്ലൂര്‍, വിനോദന്‍ കല്ലൂര്‍,ഷൈലജ ചേരുവോട്ട് , ഇ സി മിനി,സി കെ രജീഷ്,കേ എം ശ്രീനാഥ്, വി എം അശോകന്‍,നിധീഷ് എന്‍ എസ്,വി കേ ഗീത,സ സ അന്‍സാര്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163042/a-dharna-was-held-at-the-panchayat-kudiangad-office)