---
title: "സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി സംഘാടക സമിതി യോഗം നടന്നു"
english_title: "The New India Literacy Organizing Committee meeting was held under the auspices of the Literacy Mission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163050/the-new-india-literacy-organizing-committee-meeting-was-held-under-the-auspices-of-the-literacy-mission"
published_at: "2023-11-17T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6557647edb95c_water_marke_ssssssssssssssssss.jpg"
keywords: []
---

# സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി സംഘാടക സമിതി യോഗം നടന്നു

> **Lead Summary:** **കൂത്താളി :** കൂത്താളി ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം നടന്നു.

## Article Content

**കൂത്താളി :** കൂത്താളി ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം നടന്നു.

യോഗം കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി രാജശ്രീ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പൂളക്കണ്ടി കുഞ്ഞമ്മദ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.പി സരള , നോഡല്‍ പ്രേരക്ക് ഗോവിന്ദന്‍ മാസ്റ്റര്‍, മോഹന്‍ദാസ് ഓണിയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേരക് പി.സത്യന്‍ മാസ്റ്റര്‍ സ്വഗതവും സ്മിത ടി.ആര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163050/the-new-india-literacy-organizing-committee-meeting-was-held-under-the-auspices-of-the-literacy-mission)