---
title: "വാഹനാപകടത്തില്‍ മരണപ്പെട്ട മുയിപ്പോത്ത് സ്വദേശിയുടെ കുടുംബത്തിന് തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപ വിധിച്ച് കോടതി "
english_title: "The court awarded ninety five lakh rupees to the family of a native of Muipoth who died in a car accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163099/the-court-awarded-ninety-five-lakh-rupees-to-the-family-of-a-native-of-muipoth-who-died-in-a-car-accident"
published_at: "2023-11-17T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6557926c3b8c6_000_8_chinmaya.JPG"
keywords: []
---

# വാഹനാപകടത്തില്‍ മരണപ്പെട്ട മുയിപ്പോത്ത് സ്വദേശിയുടെ കുടുംബത്തിന് തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപ വിധിച്ച് കോടതി 

> **Lead Summary:** **ചെറുവണ്ണൂര്‍:** വാഹനാപകടത്തില്‍ മരണപ്പെട്ട മുയിപ്പോത്ത് സ്വദേശിയുടെ കുടുംബത്തിന് തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയോളം നല്‍കാന്‍ വടകര വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജ് കെ രാമകൃഷ്ണന്‍ വിധിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** വാഹനാപകടത്തില്‍ മരണപ്പെട്ട മുയിപ്പോത്ത് സ്വദേശിയുടെ കുടുംബത്തിന് തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയോളം നല്‍കാന്‍ വടകര വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജ് കെ രാമകൃഷ്ണന്‍ വിധിച്ചു.

വാഹനാപകടത്തില്‍ മരണപ്പെട്ട മുയിപ്പോത്ത് സ്വദേശി സോമന്റെ കുടുംബത്തിനാണ് കോടതി ചിലവും പലിശയുമടക്കം തുക വിധിച്ച് ഉത്തരവായത്. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.

2020 ഓഗസ്സ് 25 നു വടകര പേരാമ്പ്ര റൂട്ടില്‍ ചാനിയം കടവില്‍ നടന്ന വാഹനാപകടത്തിലാണ് സോമന്‍ മരണപ്പെട്ടത്. ഹരജിക്കാരനു വേണ്ടി അഭിഭഷകരായ പി.പി ലിനീഷ്, ആദിത്യ സുധാകരന്‍ എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163099/the-court-awarded-ninety-five-lakh-rupees-to-the-family-of-a-native-of-muipoth-who-died-in-a-car-accident)