---
title: "ഖുര്‍ആന്‍ മാനവതയുടെ ഗ്രന്ഥം: അബ്ദുല്‍ ഹക്കീം നദ് വി "
english_title: "Qur'an The Book of Humanity: Abdul Hakim Nad V"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163106/quran-the-book-of-humanity-abdul-hakim-nad-v"
published_at: "2023-11-17T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഖുര്‍ആന്‍ മാനവതയുടെ ഗ്രന്ഥം: അബ്ദുല്‍ ഹക്കീം നദ് വി 

> **Lead Summary:** ** പേരാമ്പ്ര: **വിശുദ്ധ ഖുര്‍ആന്‍ മാനവതയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണെന്നും അത് വിശ്വാസികളുടെ ഹൃദയ വികാരമായി മാറണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ് വി അഭിപ്രായപ്പെട്ടു.

## Article Content

** പേരാമ്പ്ര: **വിശുദ്ധ ഖുര്‍ആന്‍ മാനവതയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണെന്നും അത് വിശ്വാസികളുടെ ഹൃദയ വികാരമായി മാറണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ് വി അഭിപ്രായപ്പെട്ടു.

ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ച ഫാമിലി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് പ്രഫസര്‍ സി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ബഷീര്‍ മുഹ്യുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി.

ശനിയാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ എട്ട് വരെയായിരിക്കും ബഷീര്‍ മുഹ്യിദ്ദീന്‍ സാ ഹിബും പെരുമയില്‍ മുഹമ്മദ് സാഹിബും നയിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസ് നടക്കുക. തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രചരണ ക്യാമ്പയിന്റെ ഭാഗമായി തഫ്ഹീമുല്‍ ഖുര്‍ആന്‍ സെറ്റ് ചെക്കിയോട്ട് അബ്ദുറഹിമാന്‍ സാഹിബിന് വി ടി കുഞ്ഞാലിക്ക് കൈമാറി.

ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡണ്ട് എസ് കെ അബ്ദുല്ലത്തീഫ് സ്വാഗതവും സെക്രട്ടറി സി മുസ്തഫ സമാപന പ്രഭാഷണവും നിര്‍വഹിച്ചു. ദാറുന്നുജും വിദ്യാര്‍ത്ഥി അജ് മല്‍ ഖിറാഅത് നടത്തി.

വി ടി കുഞ്ഞാലി മാസ്റ്റര്‍, വഹാബ്, എസ് കെ അസ്സൈനാര്‍, കെ ഇമ്പിച്ചാലി, അബ്ദുറഹ്മാന്‍ ചെക്കിയോട്ട് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163106/quran-the-book-of-humanity-abdul-hakim-nad-v)