---
title: "വൃതശുദ്ധിയുടെ മണ്ഡലകാലത്ത് പ്രസാദ ഊട്ടുമായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രം"
english_title: "Perampra Elamaran Kulangara Bhagavatikshetra with Prasada Oot during the Mandal of Vritashuddhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163155/perampra-elamaran-kulangara-bhagavatikshetra-with-prasada-oot-during-the-mandal-of-vritashuddhi"
published_at: "2023-11-18T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655833008b597_innale.jpg"
keywords: []
---

# വൃതശുദ്ധിയുടെ മണ്ഡലകാലത്ത് പ്രസാദ ഊട്ടുമായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രം

> **Lead Summary:** **പേരാമ്പ്ര :** വൃതശുദ്ധിയുടെ മണ്ഡലകാല വൃതാരംഭമായ വൃശ്ചികം ഒന്നുമുതല്‍ സ്വാമിമാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കുമായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്ര പരിസരത്ത് പ്രസാദ് ഊട്ട് ആരംഭിച്ചു.

## Article Content

**പേരാമ്പ്ര :** വൃതശുദ്ധിയുടെ മണ്ഡലകാല വൃതാരംഭമായ വൃശ്ചികം ഒന്നുമുതല്‍ സ്വാമിമാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കുമായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്ര പരിസരത്ത് പ്രസാദ് ഊട്ട് ആരംഭിച്ചു.

എളമാരന്‍ കുളങ്ങര അയ്യപ്പ ഭജന സമിതിയാണ് ഭക്തജനങ്ങള്‍ക്കായി മണ്ഡലമാസ പ്രസാദ ഊട്ട് ഒരുക്കിയിരിക്കുന്നത്. എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്ര പരിസരത്ത് ഒരുക്കിയ വിശാലമായ പന്തലിലാണ് പ്രസാദ ഊട്ട് നടത്തുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗ ദീപപ്രോജ്ജ്വലനം നടത്തി. അയ്യപ്പ ഭജന സമിതി സ്രെകട്ടറി സി.പി അപ്പുക്കുട്ടി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.സി സുരേന്ദ്ര നാഥ് സ്വാഗതം പറഞ്ഞു. അക്ഷത രാമചന്ദ്ര അഡിഗ മുഖ്യാതിഥിയായിരുന്നു.മണ്ഡലമാസത്തെ 41 ദിവസവും ഇവിടെ രാവിലെയും ഉച്ചയ്ക്കും സ്വാമിമാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കുമായി പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163155/perampra-elamaran-kulangara-bhagavatikshetra-with-prasada-oot-during-the-mandal-of-vritashuddhi)