---
title: "മണ്ഡല മഹോത്സവത്തിന് തുടക്കമായി ,ചടങ്ങുകള്‍ ഭക്തി സാന്ദ്രം"
english_title: "Mandala Mahotsavam begins, the ceremonies are devotional"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163169/mandala-mahotsavam-begins-the-ceremonies-are-devotional"
published_at: "2023-11-18T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558439ede67f_andam.jpg"
keywords: []
---

# മണ്ഡല മഹോത്സവത്തിന് തുടക്കമായി ,ചടങ്ങുകള്‍ ഭക്തി സാന്ദ്രം

> **Lead Summary:** **ആവള :** തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല കാല മഹോത്സവം തുടങ്ങി.

## Article Content

**ആവള :** തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല കാല മഹോത്സവം തുടങ്ങി.

വൃശ്ചികം 1 ന് രാവിലെ ബാബു ടി ചെറുവണ്ണൂരിന്റെ നേതൃത്ത്വത്തില്‍ നടന്ന അഖണ്ഡനാമജപത്തോടെ 41 ദിവസത്തെ മണ്ഡല കാല ഉത്സവത്തിന്ന് തുടക്കമായി.

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കുന്നം കുളങ്ങര വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്ത്വത്തില്‍ മഹാമൃത്യുഞ്ജയ ഹോമം വിശേഷാല്‍ ഭഗവതി സേവ, ഗണപതി ഹോമം വിശേഷാല്‍ പൂജകള്‍, ദീപാരാധന, പ്രസാദ ഊട്ട് എന്നിവ നടന്നു.

പരിപാടിക്ക് ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരി, ക്ഷേത്രം ഭാരവാഹികളായ ഇ പ്രദീപ് കുമാര്‍, രാജീവന്‍ തറമല്‍ , പി ബാലകൃഷ്ണന്‍ , കെ.പി ബാലന്‍ ,വിനീതന്‍ ടി, വിജയന്‍ ആവള , ടി.കെ നാരായണക്കുറുപ്പ് തുടങ്ങിയവര്‍ നേതൃത്ത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163169/mandala-mahotsavam-begins-the-ceremonies-are-devotional)