---
title: "സൈബര്‍ ലോകം നാം അറിയേണ്ടത്; ഗ്രാമോദയ വായനശാല യുവജനവേദി പെരവച്ചേരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു"
english_title: "What we need to know about the cyber world; Gramodaya Library Yuvajanavedi Peravacheri is organizing an awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16319/what-we-need-to-know-about-the-cyber-world-gramodaya-library-yuvajanavedi-peravacheri-is-organizing-an-awareness-class"
published_at: "2021-12-16T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61badc9b41aed_kk.jpg"
keywords: []
---

# സൈബര്‍ ലോകം നാം അറിയേണ്ടത്; ഗ്രാമോദയ വായനശാല യുവജനവേദി പെരവച്ചേരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

> **Lead Summary:** ** പേരാമ്പ്ര:** ഗ്രാമോദയ വായനശാല യുവജനവേദി പെരവച്ചേരി സൈബര്‍ ലോകം നാം അറിയേണ്ടത് എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 ശനിയാഴ്ച്ച 2.30ക്ക് പെരവച്ചേരി ജിഎല്‍പി സ്‌കൂളില്‍ വെച്ചാണ് പൊതുജനങ്ങള്‍ക്കായ് ക്ലാസ് നടത്തുന്നത്.

## Article Content

** പേരാമ്പ്ര:** ഗ്രാമോദയ വായനശാല യുവജനവേദി പെരവച്ചേരി സൈബര്‍ ലോകം നാം അറിയേണ്ടത് എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 ശനിയാഴ്ച്ച 2.30ക്ക് പെരവച്ചേരി ജിഎല്‍പി സ്‌കൂളില്‍ വെച്ചാണ് പൊതുജനങ്ങള്‍ക്കായ് ക്ലാസ് നടത്തുന്നത്.

വടകര സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍ കാരയാട് ആണ് മുഖ്യ പ്രഭാഷകന്‍. മൊബൈല്‍ ഫോണ്‍ ഒഴിവാക്കാനാവാത്തവിധം ഇന്ന് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വളരെയേറെ ഉപകാരിയായ ഒന്ന്. എന്നാല്‍ അത്ര തന്നെ അപകടകാരിയുമാണ്.

മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു ശരാശരി വ്യക്തിക്ക് നല്ല ബോധ്യം ഉണ്ടാവണമെന്നില്ല. നമ്മുടെ കീശയില്‍, ബാഗില്‍, കുട്ടികളുടെ പാഠപുസ്തക സഞ്ചിയില്‍ ചേര്‍ത്തുപിടിക്കുന്ന ഈ ഉപകരണം നമ്മെ നമ്മുടെ മക്കളെ ഏതെല്ലാം അപകടത്തില്‍ കൊണ്ടെത്തിക്കുന്നു എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണ്ടേതുണ്ട്.

ഗെയിമിന് അടിമയാകുന്ന കുട്ടികള്‍, സൈബര്‍ ചതിക്കുഴികളില്‍ പെട്ട് ജീവിതം തന്നെ അവസാനിപ്പിക്കുന്ന നമ്മുടെ കുഞ്ഞു മക്കള്‍, പ്രലോഭനങ്ങള്‍ക്കും പ്രേരണകള്‍ക്കും വിധേയരായി നിലവിട്ട ജീവിതത്തിലേക്ക് തെന്നിവീഴുന്ന യുവാക്കള്‍. കുടുംബത്തിന്റെ സ്വസ്ഥതയും സൈ്വര്യവും എന്നെന്നേക്കുമായി നഷ്ടപ്പെട്ട വിലാപങ്ങളാണ് ചുറ്റും.

തീര്‍ച്ചയായും ഇതിനൊരു പരിഹാരം വേണം. അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും. സൈബര്‍ ലോകത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കുകയും, അതിനെ നിയന്ത്രിക്കാനും കരുതലോടെ ഉപയോഗിക്കാനും ശീലിക്കുകയും വേണം.

ഇങ്ങനെ സൈബര്‍ ലോകത്ത് നാം അറിയേണ്ട കാര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ധാരണയുണ്ടാക്കുക എന്നതാണ് ഗ്രാമോദയ വായനശാല യുവജനവേദി ബോധവല്‍ക്കരണ ക്ലാസിലൂടെ ലക്ഷ്യമിടുന്നത്.

ഏവരും പങ്കാളികളായി ഈ ക്ലാസിലൂടെ സൈബര്‍ ലോകം നാം അറിയേണ്ടകാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16319/what-we-need-to-know-about-the-cyber-world-gramodaya-library-yuvajanavedi-peravacheri-is-organizing-an-awareness-class)