---
title: "കല്‍പ്പത്തൂര്‍ അഗ്രി സൊസൈറ്റി പത്താം വാര്‍ഷിക ആഘോഷം "
english_title: "Kalpathur Agri Society 10th Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163216/kalpathur-agri-society-10th-anniversary-celebration"
published_at: "2023-11-18T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65586438b7efc_1_kalpathur_1.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ അഗ്രി സൊസൈറ്റി പത്താം വാര്‍ഷിക ആഘോഷം 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് കല്‍പ്പത്തൂര്‍ അഗ്രികള്‍ച്ചറിസ്റ്റിസ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പത്താം വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബി സുധ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് കല്‍പ്പത്തൂര്‍ അഗ്രികള്‍ച്ചറിസ്റ്റിസ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പത്താം വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബി സുധ നിര്‍വ്വഹിച്ചു.

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ നാടിന്റെ നട്ടെല്ലാണെന്നും ചൂഷണങ്ങളില്‍ നിന്നും സാധാരണ ജനങ്ങളെ സംരക്ഷിച്ചത് സഹകരണപ്രസ്ഥാനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങളില്‍ 60 % ആളുകളും ഏതെങ്കിലും ഒരു സഹകരണ സ്ഥാപനങ്ങളില്‍ അംഗങ്ങളാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് അവര്‍ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ നിലനിര്‍ത്തേണ്ടതും വളര്‍ച്ചയിലേക്ക് നയിക്കേണ്ടതും അത്യാവശ്യമാണെന്ന് ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞു.

കാഡ്‌കോസ് പ്രസിഡന്റ് മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. കാഡ്‌കേസ് സെക്രട്ടറി പി.കെ അഷിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത് വൈസ് പ്രഡിഡന്റ് പാത്തുമ്മ മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് ഇന്‍സ്പക്ടര്‍ പി.കെ സന്തോഷ് കുമാര്‍, പി.എം പ്രകാശന്‍, സോമന്‍ എന്‍ എം ടി ഹമീദ്, ശശി അമ്പാളി, പി.എന്‍.പി ശങ്കരന്‍, പി.കെ അജയന്‍, കെ.സി ബാലകൃഷ്ണന്‍, അനിത ചന്ദ്രന്‍, ചിത്രാ രാജന്‍, കെ.വി ശശികുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

കെ.സി ഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മിനകുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163216/kalpathur-agri-society-10th-anniversary-celebration)